ദുബൈ: ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ 'ഇന്ത്യൻ ജെം ആൻഡ് ജ്വല്ലറി അവാർഡ്സ് 2021'ൽ രണ്ട് വിഭാഗങ്ങളിലെ പുരസ്കാരം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്. ജ്വല്ലറി മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിനും ഗ്ലോബൽ റീട്ടെയിലർ ഓഫ് ദി ഇയർ അവാർഡുമാണ് കമ്പനി സ്വന്തമാക്കിയത്. ]
1973 മുതൽ നല്കിവരുന്ന ഇന്ത്യയിലെ ഏറ്റവും പ്രമുഖ അവാർഡാണ് ഇന്ത്യൻ ജെം ആൻഡ് ജ്വല്ലറി അവാർഡ്. ഇന്ത്യയിലെ ജ്വല്ലറി മേഖലയിലെ പ്രമുഖ കമ്പനികൾക്കും കയറ്റുമതിക്കാർക്കും മറ്റുമാണ് അവാർഡ് നൽകുന്നത്. ഒരേസമയം രണ്ട് വിഭാഗങ്ങളിൽ അവാർഡ് ലഭിച്ചതോടെ ജ്വല്ലറി മേഖലയിൽ വലിയ അംഗീകാരമാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ഉണ്ടായിരിക്കുന്നത്.
മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്ദുസ്സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ എന്നിവർ ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി. ഒരേസമയം രണ്ട് വിഭാഗങ്ങളിലായി പുരസ്കാരം ലഭിച്ചത് വലിയ ബഹുമതിയായാണ് കാണുന്നതെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
ഈ അവാർഡുകൾ ആഗോളതലത്തിലെ വളർച്ചയെയും ജ്വല്ലറി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ള തങ്ങളുടെ പ്രതിബദ്ധതയെയുമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.