റാ​സ​ൽ​ഖോ​ർ റോ​ഡി​ൽ നി​ർ​മി​ച്ച ന​ട​പ്പാ​ല​ങ്ങ​ളി​ലൊ​ന്ന്

റാസൽഖോർ റോഡിൽ രണ്ട്​ നടപ്പാലങ്ങൾ തുറന്നു

ദു​ബൈ: റാ​സ​ൽ​ഖോ​ർ റോ​ഡി​ൽ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ര​ണ്ട്​ ന​ട​പ്പാ​ല​ങ്ങ​ൾ തു​റ​ന്നു. ഈ ​വ​ർ​ഷം ആ​ദ്യ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ഏ​ഴ് ന​ട​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ര​ണ്ട്​ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഗ​താ​ഗ​ത​മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും കാ​ൽ​ന​ട​ക്കാ​ർ​ക്ക്​ മി​ക​ച്ച സൗ​ക​ര്യ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

മ​നോ​ഹ​ര​മാ​യ രൂ​പ​ക​ൽ​പ​ന​യി​ലാ​ണ്​ പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച​ത്. ഏ​റ്റ​വും നൂ​ത​ന​മാ​യ ഇ​ല​ക്​​ട്രോ മെ​ക്കാ​നി​ക്ക​ൽ സം​വി​ധാ​നം, മു​ന്ന​റി​യി​പ്പ്​ സം​വി​ധാ​നം, അ​ഗ്​​നി​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ, റി​മോ​ട്ട്​ മോ​ണി​റ്റ​റി​ങ്​ സം​വി​ധാ​നം, പ്ര​ത്യേ​ക ബൈ​ക്ക്​ റാ​ക്ക്സ്​ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഒ​രു പാ​ലം ക്രീ​ക്ക്​ ഹാ​ർ​ബ​റി​നെ​യും റാ​സ​ൽ​ഖോ​ർ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​യേ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്. ഇ​തി​ന്​ 174 മീ​റ്റ​ർ നീ​ള​വും ഒ​രു​ഭാ​ഗ​ത്ത്​ 3.4 മീ​റ്റ​റും മ​റ്റൊ​രു ഭാ​ഗ​ത്ത്​ 4.1 മീ​റ്റ​ർ വീ​തി​യു​മാ​ണു​ള്ള​ത്. ര​ണ്ടാ​മ​ത്തെ പാ​ലം മ​ർ​ഹ​ബ മാ​ളി​നും ന​ദ്ദ്​ അ​ൽ ഹ​റ​മി​ലെ വ​സ്​​ൽ കോം​പ്ല​ക്സി​നും ഇ​ട​യി​ലാ​യാ​ണ്​ നി​ർ​മി​ച്ച​ത്. ഇ​തി​ന്​ 101 മീ​റ്റ​ർ നീ​ള​വും 3.4 മീ​റ്റ​ർ വീ​തി​യു​മു​ണ്ട്. ര​ണ്ട്​ പാ​ല​ങ്ങ​ളും റോ​ഡി​ൽ​നി​ന്ന്​ 6.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ്​ സ്ഥി​തി ചെ​യ്യു​ന്ന​ത്.​

ലോ​ക​ത്ത്​ ഏ​റ്റ​വും മി​ക​ച്ച ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി അ​പ​ക​ട​ങ്ങ​ൾ കു​റ​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ്​ ആ​ർ.​ടി.​എ​യെ​ന്ന്​ പ്ര​സ്താ​വ​ന​യി​ൽ അ​തോ​റി​റ്റി ട്രാ​ഫി​ക്​ ആ​ൻ​ഡ്​ റോ​ഡ്​​സ്​ ഏ​ജ​ൻ​സി സി.​ഇ.​ഒ അ​ബ്​​ദു​ല്ല അ​ൽ അ​ലി പ​റ​ഞ്ഞു.

ന​ട​പ്പാ​ത​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന്​ വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​തോ​റി​റ്റി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. കാ​ൽ​ന​ട​ക്കാ​ർ കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ൾ, ബ​സ്​ സ്​​റ്റോ​പ്പു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ൾ, സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക്​ സ​മീ​പം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ​ക്കാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

Tags:    
News Summary - Two footbridges were opened on Rasalkhor Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.