അ​ൽ സ​ഫ​യി​ലെ സാ​ലി​ക്​ ടോ​ൾ ഗേ​റ്റ്


ദുബൈയിൽ രണ്ട്​ ‘സാലിക്​’ ഗേറ്റുകൾ കൂടി വരുന്നു

ദു​ബൈ: എ​മി​റേ​റ്റി​ലെ നി​ര​ത്തി​ൽ ടോ​ൾ പി​രി​ക്കു​ന്ന​തി​ന്​ ര​ണ്ട്​ ഗേ​റ്റു​ക​ൾ കൂ​ടി സ്ഥാ​പി​ക്കു​മെ​ന്ന്​ ‘സാ​ലി​ക്​’ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക്​ സം​ബ​ന്ധി​ച്ച റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ)​യു​ടെ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ടോ​ൾ ഗേ​റ്റ്​ ഓ​പ​റേ​റ്റ​ർ ക​മ്പ​നി​യാ​യ ‘സാ​ലി​ക്​’ തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​ൽ​ഖൈ​ൽ റോ​ഡി​ലെ ബി​സി​ന​സ്​ ബേ ​ക്രോ​സി​ങ്ങി​ലും ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ലെ അ​ൽ മെ​യ്​​ദാ​ൻ സ്​​ട്രീ​റ്റി​നും ഉ​മ്മു​​ൽ​ശീ​ഫ്​ സ്​​ട്രീ​റ്റി​നു​മി​ട​യി​ലെ അ​ൽ സ​ഫ സൗ​ത്തി​ലു​മാ​ണ്​ ഗേ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക. ന​വം​ബ​റി​ലാ​ണ്​ പു​തി​യ ഗേ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​വു​ക.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പാ​ത​ക​ളി​ലെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നും തി​ര​ക്ക്​ കു​റ​ക്കു​ന്ന​തി​നും ര​ണ്ട്​ ടോ​ൾ ഗേ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ആ​ർ.​ടി.​എ ‘സാ​ലി​ക്കി’​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. പു​തി​യ ഗേ​റ്റു​ക​ൾ വ​രു​ന്ന​തോ​ടെ പ്ര​ധാ​ന റൂ​ട്ടു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന ചി​ല വാ​ഹ​ന​ങ്ങ​ൾ ചി​ല​ത്​ ബ​ദ​ൽ റൂ​ട്ട് ഉ​പ​യോ​ഗി​ക്കു​ക​യും, ഇ​തു​വ​ഴി റോ​ഡി​ൽ തി​ര​ക്ക്​ കു​റ​യു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

പു​തി​യ ഗേ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തോ​ടെ എ​മി​റേ​റ്റി​ലെ ആ​കെ ടോ​ൾ ഗേ​റ്റു​ക​ളു​ടെ എ​ണ്ണം ​ പ​ത്താ​കും. അ​ൽ ബ​ർ​ഷ, അ​ൽ ഗ​ർ​ഹൂ​ദ്, ആ​ൽ മ​ക്​​തൂം ബ്രി​ഡ്ജ്, അ​ൽ മം​സാ​ർ സൗ​ത്ത്, അ​ൽ മം​സാ​ർ നോ​ർ​ത്ത്, അ​ൽ സ​ഫ, എ​യ​ർ​പോ​ർ​ട്ട്​ ട​ണ​ൽ, ജ​ബ​ൽ അ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ നി​ല​വി​ൽ ടോ​ൾ ഗേ​റ്റു​ക​ളു​ള്ള​ത്.

ഓ​രോ ത​വ​ണ​യും വാ​ഹ​നം സാ​ലി​ക് ടോ​ൾ ഗേ​റ്റി​ലൂ​ടെ പോ​കു​മ്പോ​ൾ വാ​ഹ​ന​ഉ​ട​മ​യു​ടെ പ്രീ​പെ​യ്ഡ് ടോ​ൾ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് നാ​ലു ദി​ർ​ഹ​മാ​ണ്​ ടോ​ൾ ഫീ​സ് ഈ​ടാ​ക്കു​ക. റേ​ഡി​യോ ഫ്രീ​ക്വ​ൻ​സി ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ വ​ഴി വാ​ഹ​ന​ത്തി​ലെ സാ​ലി​ക് സ്റ്റി​ക്ക​ർ ടാ​ഗ് സ്കാ​ൻ ചെ​യ്താ​ണ്​ നി​ര​ക്കീ​ടാ​ക്കു​ന്ന​ത്. അ​ൽ മം​സാ​ർ നോ​ർ​ത്ത്, സൗ​ത്ത് എ​ന്നി​വ​ക്ക്​ സ​മാ​ന​മാ​യി, വ​രാ​നി​രി​ക്കു​ന്ന അ​ൽ സ​ഫ സൗ​ത്ത് നി​ല​വി​ലു​ള്ള അ​ൽ സ​ഫ ഗേ​റ്റു​മാ​യി (അ​ൽ സ​ഫ നോ​ർ​ത്ത്) ബ​ന്ധി​പ്പി​ക്കു​മെ​ന്നും, വാ​ഹ​നം ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഒ​രേ ദി​ശ​യി​ൽ ര​ണ്ട് ഗേ​റ്റു​ക​ൾ ക​ട​ന്നാ​ൽ ഒ​രു ത​വ​ണ മാ​ത്ര​മെ നി​ര​ക്ക് ഈ​ടാ​ക്കൂ​വെ​ന്നും ‘സാ​ലി​ക്​’ വ്യ​ക്​​ത​മാ​ക്കി.

ബി​സി​ന​സ് ബേ ​ക്രോ​സി​ങ്​ ഗേ​റ്റ് വ​രു​ന്ന​തോ​ടെ അ​ൽ ഖൈ​ൽ റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് 12 മു​ത​ൽ 15 ശ​ത​മാ​നം വ​രെ​യും അ​ൽ റ​ബാ​ത്ത് സ്ട്രീ​റ്റി​ലേ​ത്​ 10-16 ശ​ത​മാ​നം വ​രെ​യും കു​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​തു​വ​ഴി പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ളി​ൽ ചി​ല​ത്​ ആ​ൽ മ​ക്തൂം, അ​ൽ ഗ​ർ​ഹൂ​ദ് പാ​ല​ങ്ങ​ൾ, റാ​സ് അ​ൽ ഖോ​ർ സ്ട്രീ​റ്റ്​ വ​ഴി സ​ഞ്ച​രി​ക്കു​മെ​ന്നും ആ​ർ.​ടി.​എ ക​ണ​ക്കാ​ക്കു​ന്നു. അ​തു​പോ​ലെ, അ​ൽ സ​ഫ സൗ​ത്ത് ടോ​ൾ ഗേ​റ്റ്​ ശൈ​ഖ്​ സാ​യി​ദ് റോ​ഡി​ൽ​നി​ന്ന് മെ​യ്​​ദാ​ൻ സ്ട്രീ​റ്റി​ലേ​ക്കു​ള്ള വ​ല​ത്തോ​ട്ടു​ള്ള ഗ​താ​ഗ​തം 15 ശ​ത​മാ​നം കു​റ​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. 2022 ജൂ​ണി​ൽ ‘സാ​ലി​ക്​’ പ​ബ്ലി​ക്​ ജോ​യ​ന്റ് സ്റ്റോ​ക്ക് ക​മ്പ​നി​യാ​യി മാ​റി​യി​രു​ന്നു. ഒ​രു​വ​ർ​ഷം കൊ​ണ്ട്​ സാ​ലി​ക്കി​ന്റെ എ​ട്ട് ടോ​ൾ ഗേ​റ്റു​ക​ളി​ലൂ​ടെ ഏ​ക​ദേ​ശം 53.9കോ​ടി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​വു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - Two more 'Salik' gatesto be made in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.