ഷാർജ: ഷാർജ ഡയറക്ടറേറ്റ് ഓഫ് ഇസ്ലാമിക് അഫയേഴ്സ് (എസ്.ഡി.ഐ.എ) ഖോർഫാക്കനിലെ അൽ ഹറായ് പ്രദേശത്ത് പുതിയ രണ്ട് പള്ളികൾ തുറന്നു. ഇസ്ലാമിക വാസ്തുവിദ്യ ശൈലി അനുസരിച്ചാണ് അബുഅൽ-ആസ് ബിൻ അൽ റബീഹ് പള്ളി, ഉമ്മുൽ ഫാദൽ പള്ളി എന്നിവ നിർമിച്ചിരിക്കുന്നത്. പള്ളികൾക്ക് മുകളിൽ വൃത്താകൃതിയിലുള്ള താഴികക്കുടവും 18.5 മീറ്റർ ഉയരമുള്ള മിനാരങ്ങളും ഉണ്ട്. ടോയ്ലറ്റുകൾ, അംഗശുദ്ധീകരണ മുറി, ഇമാമിന് പാർപ്പിടം തുടങ്ങിയ സേവന സൗകര്യങ്ങളും പള്ളിയിൽ ഉൾക്കൊള്ളുന്നു. 250 ആരാധകരെ ഉൾക്കൊള്ളാൻ ഓരോ പള്ളിക്കും കഴിയും. ഇതിൽ 100 എണ്ണം സ്ത്രീകൾക്കുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.