ഷാർജ: എമിറേറ്റിലെ വ്യവസായ മേഖല-8ൽ രണ്ട് ഈജിപിത് സ്വദേശികൾ കുത്തേറ്റുമരിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവമുണ്ടായത്. ഈജിപ്ത്യൻ സ്വദേശി തന്നെയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജനായ ഒരാൾ സംഭവത്തിൽ കുത്തേറ്റ പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്.
ഉറങ്ങുകയായിരുന്നവരെ പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ ഏഷ്യൻ വംശജനാണ് പ്രതിലെ കുറിച്ച വിവരങ്ങൾ പൊലീസിന് നൽകിയത്. കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ റെക്കോർഡ് സമയത്തിൽ പിടികൂടിയെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ തെളിവുകൾ ശേഖരികുന്നതിനായി പൊലീസ് സാക്ഷികളെ ചോദ്യം ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കേസ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.