അബൂദബി: അബൂദബിയിൽ കുട്ടികൾക്ക് രണ്ടാഴ്ച ഓൺലൈൻ പഠനത്തിന് നിർദേശം. ജനുവരി മൂന്നിന് പുതിയ ടേം ആരംഭിക്കുന്നത് മുതൽ രണ്ടാഴ്ചത്തേക്കാണ് ഓൺലൈൻ പഠനം. അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പും അബൂദബി ദുരന്ത നിവാരണ സമിതിയും സംയുക്തമായാണ് അനുമതി നല്‍കിയത്.
പൊതു, സ്വകാര്യ സ്‌കൂളുകളിലെയും പരിശീലന സ്ഥാപനങ്ങളിലെയും കോളജുകളിലെയും യൂനിവേഴ്‌സിറ്റികളിലെയും വിദ്യാര്‍ഥികള്‍ക്കും തീരുമാനം ബാധകമാണ്. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ വിദ്യാര്‍ഥി സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരുന്ന ഈ രണ്ടാഴ്ചക്കാലത്തിനുള്ളില്‍ അധികൃതര്‍ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയും വിദ്യാര്‍ഥികളെ കലാലയങ്ങളിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനായി കോവിഡ് പ്രോട്ടോക്കോളുകളില്‍ ആവശ്യമായ മാറ്റം വരുത്തുകയും ചെയ്യും.
രക്ഷിതാക്കളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാരോടും ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ സ്വീകരിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്‌ക് ധരിച്ചും രണ്ടുമീറ്റര്‍ സാമൂഹിക അകലം പാലിച്ചും കൈകള്‍ സ്ഥിരമായി കഴുകിയും അണുമുക്തമാക്കിയും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ട് വിദ്യാര്‍ഥി സമൂഹത്തിന്റെ ആരോഗ്യവും പൊതുസുരക്ഷയും സംരക്ഷിക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.