അജ്മാൻ: നുഐമിയയില്‍ വാഹനാപകടത്തിൽ ജോർഡൻ സ്വദേശിയായ രണ്ട് വയസ്സുകാരൻ മരിച്ചു. ഇഫ്താർ സമയത്തിന് മുമ്പ് വാഹനത്തിൽനിന്നും സാധനങ്ങൾ എടുക്കാൻ പോയ പിതാവിന്റെ പിറകെ കുട്ടി ഓടിയതാണ് അപകട കാരണമെന്നറിയുന്നു.
ഞായറാഴ്ച വൈകുന്നേരം കുട്ടി വീട്ടിൽനിന്നും ഇറങ്ങിയത് ആരും കണ്ടിരുന്നില്ല. പിതാവിന്റെ പിറകെ ഓടിയ കുട്ടിയെ അറബ് സ്വദേശി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് ജോർഡാനിയും മാതാവ് ഈജിപ്ഷ്യൻ സ്വദേശിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.