അബൂദബി: വേനൽക്കാല വാഹനാപകടങ്ങൾ കുറക്കുന്നതിനുള്ള കാമ്പയിെൻറ ഭാഗമായി ജൂലൈ 16 വ രെ സൗജന്യ ടയർ പരിശോധന വാഗ്ദാനം ചെയ്ത് അബൂദബി പൊലീസ്. അൽ മസൂദ് ടയേഴ്സുമായി സഹകരിച്ച് കോർണിഷ്, അൽ മുഷ്രിഫ്, റീം െഎലൻഡ്, മഹ്വി, സംഹ, ഖലീഫ സിറ്റി എന്നിവിടങ്ങളിലെ അഡ്നോക് പെട്രോൾ സ്റ്റേഷനുകളിലാണ് ടയർ പരിശോധനക്ക് സൗകര്യമൊരുക്കുക.ചൂട് ഉയരുന്നതിനാൽ പഴകിയ ടയറുകൾ പൊട്ടിയേക്കുമെന്നും ജൂലൈ, ആഗസ്റ്റ് മാസങ്ങളിലുണ്ടാകുന്ന പൊതുവായ അപകടങ്ങളിൽ ഏറ്റവും കൂടുതൽ ഇത്തരത്തിലുള്ളതാണെന്നും അബൂദബി പൊലീസിെൻറ ഗതാഗത^പട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ സാലിം ബിൻ ബറാക് അൽ ദാഹിരി പറഞ്ഞു.
ടയർ സുരക്ഷിതമാണോ അതോ മാറ്റേണ്ടതാണോ എന്നതിനെ കുറിച്ച് ഡ്രൈവർമാർക്ക് അറിവ് നൽകുകയാണ് കാമ്പയിെൻറ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനോക് തസ്ജീലിെൻറ 2017ലെ കണക്ക് പ്രകാരം രജിസ്ട്രേഷൻ പരിശോധനയിൽ പരാജയപ്പെട്ട വാഹനങ്ങളിലധികവും ടയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവയായിരുന്നു. ബ്രേക്ക്, ബോഡി, കാർബൺ ബഹിർഗമനം, സ്റ്റിയറിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിന് പിറകിൽ വരുന്നത്. ഒരു ടയറിെൻറ കാലാവധി അത് നിർമിച്ചത് മുതൽ അഞ്ച് വർഷമാണെന്നും എത്ര ഉപയോഗിച്ചു എന്നതിന് അനുസരിച്ചല്ല ടയർ മാറ്റേണ്ടതെന്നും ദുബൈ റോഡ്^ഗതാഗത അതോറിറ്റി (ആർ.ടി.എ) വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.