ദുബൈ: രണ്ട് മാസത്തിന് ശേഷം യു.എ.ഇ വീണ്ടും ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പോരാട്ടത്തിന് വേദിയൊരുക്കുന്നു. അണ്ടർ 19 ഏഷ്യ കപ്പിലാണ് ഇരു രാജ്യങ്ങളുടെയും കുട്ടി ടീമുകൾ ഏറ്റുമുട്ടുന്നത്. രാവിലെ 9.30 മുതൽ ദുബൈ െഎ.സി.സി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ലോകകപ്പിെൻറ ചരിത്രത്തിൽ ആദ്യമായി പാകിസ്താൻ ഇന്ത്യയെ തോൽപിച്ചത് രണ്ട് മാസം മുൻപ് ദുബൈയിലാണ്. അണ്ടർ 19 ടീമുകളുടെ ചരിത്രമെടുത്താൽ മുൻതൂക്കം ഇന്ത്യക്കാണ്.
അവസാന അഞ്ച് മത്സരങ്ങളിൽ എല്ലാം ജയിച്ചത് ഇന്ത്യയാണ്. എല്ലാം ഏകപക്ഷീയമായ വിജയമായിരുന്നു. ഇൗ ടൂർണമെൻറിൽ ഇരു ടീമുകളുടെയും രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ഇന്ത്യ യു.എ.ഇയെയും പാകിസ്താൻ അഫ്ഗാനിസ്താനെയുമാണ് നേരിട്ടത്. യാഷ് ധുളിെൻറ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം കളിക്കാനിറങ്ങുന്നത്. ഖാസിം അക്രമാണ് പാകിസ്താൻ നായകൻ. കിരീട പ്രതീക്ഷയിൽ കളിക്കുന്ന ഇരുടീമുകൾക്കും വിജയം നിർണായകമാണ്.
ഇരുടീമുകൾക്കും പുറമെ അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, കുവൈത്ത്, ശ്രീലങ്ക, യു.എ.ഇ എന്നീവയാണ് ഏഷ്യ കപ്പിൽ മാറ്റുരക്കുന്ന മറ്റ് ടീമുകൾ. ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യയുടെ അവസാന മത്സരം 27ന് അഫ്ഗാനിസ്താനെതിരെയാണ്. ദുബൈക്ക് പുറമെ ഷാർജ സ്റ്റേഡിയത്തിലും മത്സരങ്ങൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.