ദുബൈ: റുവാണ്ടയിലേക്കും ഇന്തോനേഷ്യയിലേക്കും യു.എ.ഇ മെഡിക്കൽ സഹായം അയച്ചു. ഇതുവരെ 135 രാജ്യങ്ങളിലായി 2200 ടൺ സഹായമാണ് കോവിഡ് കാലത്ത് യു.എ.ഇ എത്തിച്ചത്. ഒമ്പത് ടൺ മെഡിക്കൽ ഉപകരണങ്ങളാണ് റുവാണ്ടയിലേക്ക് അയച്ചത്. ടെസ്റ്റ് കിറ്റുകൾ, വെൻറിലേറ്റർ, വാക്സിൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.യു.എ.ഇയുടെ സഹായത്തിന് യു.എ.ഇ റുവാണ്ട അംബാസഡർ ഹസ്സ മുഹമ്മദ് ഖർസാൻ അൽ ഖഹ്താനി നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, സാമ്പത്തിക, നിക്ഷേപക സഹായം തുടരാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റുവാണ്ടക്ക് ആദ്യമായി ചികിത്സ സഹായം ലഭിച്ചത് യു.എ.ഇയിൽ നിന്നായിരുന്നു. 2020 ജൂണിൽ നാല് ടൺ മെഡിക്കൽ ഉപകരണങ്ങളാണ് റുവാണ്ടയിൽ എത്തിച്ചത്. ഇത് 4000ത്തോളം ആരോഗ്യ പ്രവർത്തകർക്ക് ഉപകാരപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ 7.8 ടൺ മെഡിക്കൽ ഉപകരണങ്ങളും രാജ്യത്ത് എത്തിച്ചിരുന്നു.ഇന്തോനേഷ്യയിലേക്ക് ശനിയാഴ്ച 56 ടൺ മെഡിക്കൽ ഉപകരണങ്ങളാണ് അയച്ചത്. ഒാക്സിജൻ സിലിണ്ടർ, വാക്സിൻ തുടങ്ങിയവയും അയച്ചു. ഇന്തോനേഷ്യക്കും ആദ്യമായി സഹായം എത്തിച്ചത് യു.എ.ഇയായിരുന്നു. 2020 ഏപ്രിലിൽ 20 ടൺ മെഡിക്കൽ ഉപകരണങ്ങളാണ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.