യു.എ.ഇയിലെ പൊതുമാപ്പ് : വിസ പിഴയുള്ളവർക്ക് രാജ്യം വിടാൻ മൂന്ന് മാസം കൂടി സമയം

ദുബൈ: മാർച്ച് ഒന്നിന് മുമ്പ്​ വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പിഴ അടക്കേണ്ടവർക്ക് പിഴ അടക്കാതെ രാജ്യം വിടാൻ യു.എ.ഇ മൂന്ന് മാസം കൂടി അനുവദിച്ചു.

രാജ്യം വിടുന്നതിന് നേരത്തെ അനുവദിച്ച കാലാവധി ഞായറാഴ്ച അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് കാലാവധി നീട്ടിയത്.

യു.എ.ഇ ഫെഡറൽ അതോറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഡയറക്ടർ ജനറൽ സഈദ് റകൻ അൽ റാഷിദിയാണ് പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനം പ്രഖ്യാപിച്ചത്.

ഇതോടെ, മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി കഴിഞ്ഞതി​െൻറ പേരിൽ പിഴയുള്ളവർക്ക് നവംബർ 17 വരെ യു.എ.ഇയിൽ തങ്ങാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.