ദുബൈ: ശ്വാസകോശ അർബുദ ചികിത്സക്ക് പുതുതായി രൂപപ്പെടുത്തിയ ലുമക്രാസ് മരുന്നിന് യു.എ.ഇ ആരോഗ്യമന്ത്രാലയം അംഗീകാരം നൽകി. യു.എസിന് ശേഷം മരുന്നിന് അംഗീകാരം നൽകുന്ന ആദ്യരാജ്യമാണ് യു.എ.ഇ. രാജ്യത്തെ ശ്വാസകോശ അർബുദരോഗികൾക്ക് ചികിത്സ വേഗത്തിലാക്കാനും അതിലൂടെ ആരോഗ്യം തിരിച്ചുപിടിക്കാനും സഹായിക്കുന്നതാണ് തീരുമാനം. ഗുളികരൂപത്തിലുള്ള വായിലൂടെ കഴിക്കുന്ന ഈ മരുന്ന് ഒരു അർബുദ തെറപ്പിയെങ്കിലും കഴിഞ്ഞ പ്രായപൂർത്തിയായ രോഗികൾക്കാണ് നൽകുക. നേരത്തെ കോവിഡിനെതിരായ സൊട്രോവിമാബ് മരുന്നിന് ലോകത്താദ്യമായി യു.എ.ഇ അംഗീകാരം നൽകിയിരുന്നു.
രാജ്യത്തിെൻറ അടിസ്ഥാന കാഴ്ചപ്പാടിൽനിന്നുകൊണ്ടാണ് മരുന്നിന് അംഗീകാരം നൽകിയതെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറിയും എമിറേറ്റ്സ് ആരോഗ്യ സേവനവിഭാഗം തലവനുമായ ഡോ. മുഹമ്മദ് സാലിം അൽ ഉലമ പറഞ്ഞു. അർബുദ രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സാമാർഗങ്ങളും ആരോഗ്യ പരിരക്ഷയും നൽകുന്നതിൽ പുരോഗതി കൈവരിക്കാൻ ആഗോള ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായുള്ള പങ്കാളിത്തം വർധിപ്പിക്കാൻ മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ സംവിധാനങ്ങളുടെ ഭാരം കുറക്കാനും ഗുരുതര കേസുകളുടെ എണ്ണം കുറക്കാനും പുതിയ സഹായിക്കും. ശ്വാസകോശാർബുദം ബാധിച്ച രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും വിദേശ ചികിത്സ കുറക്കാനും ഇത് ഉപകരിക്കും. മരുന്നിെൻറ അംഗീകാരവും രജിസ്ട്രേഷനും കൃത്യമായ പഠനത്തിനും പരിശോധനക്കും ശേഷമാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ലുമക്രാസിന് അംഗീകാരം നൽകാനുള്ള യു.എ.ഇയുടെ തീരുമാനത്തിൽ വലിയ അഭിമാനമുണ്ടെന്ന് മരുന്ന് പുറത്തിറക്കുന്ന ആംജെൻ കമ്പനിയുടെ ജി.സി.സി മാനേജർ ഡോ. അഹമ്മദ് മുസ്തഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.