ദുബൈ: 55 രാജ്യങ്ങളുടെ സഹായത്തോടെ യു.എ.ഇ 549 മയക്കുമരുന്ന് കടത്തുകാരെ പിടികൂടി. ഇതുവഴി 380 ടൺ മയക്കുമരുന്ന് പിടികൂടിയതായും അധികൃതർ അറിയിച്ചു. 2018 മുതൽ 2021 വരെയുള്ള മൂന്ന് വർഷത്തെ കണക്കാണിത്. പാകിസ്താൻ, ചൈനീസ് അധികൃതരുടെ സഹായത്തോടെയാണ് കൂടുതൽ മയക്കുമരുന്ന് കേസുകൾ പിടികൂടിയത്. ചൈനയുടെ സഹായത്തോടെ 5.1 ടൺ മയക്കുമരുന്നുമായി ആറുപേരെ പിടികൂടിയിരുന്നു. യു.എ.ഇ ലക്ഷ്യമാക്കി ലഹരി വ്യാപാരം നടത്താൻ പദ്ധതിയിട്ട 14 അംഗ സംഘത്തെ പാകിസ്താനിൽനിന്ന് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.