അബൂദബി: അരനൂറ്റാണ്ടിലേറെയായി അറബ് ലോകത്തെ സാമ്പത്തിക വൈവിധ്യവത്കരണത്തിൽ യു.എ.ഇ മുന്നിൽ നിൽക്കുകയാണെന്ന് അറോറ 20 സഹസ്ഥാപകയായ ശൈഖ ഷമ്മ ബിൻത് സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്യാൻ. അറോറ 50 ത്രിദിന ബോർഡ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ. മേഖലയിലെ സാമ്പത്തികരംഗത്തിെൻറ വളർച്ചയെ സഹായിക്കുന്നതിനാവശ്യമായ സംഭാവനകൾ നൽകാൻ സ്ത്രീകളെ പ്രാപ്തരാക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നതിനായി വരുന്ന 50 വർഷത്തേക്കുള്ള ലക്ഷ്യങ്ങളാണ് അറോറ 50 മുന്നോട്ടു െവക്കുന്നതെന്നും അവർ വ്യക്തമാക്കി.ഫാൽക്കൺ ഏവിയേഷെൻറ വൈസ് ചെയർമാനും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും സെവൻ എമിറേറ്റ്സ് ഇൻവെസ്റ്റ്മെൻറ് പ്രസിഡൻറും കൂടിയായ ശൈഖ് സഈദ് ബിൻ സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്യാൻ പങ്കെടുത്തു. സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മാരി സംസാരിച്ചു. ലിംഗസമത്വത്തിന് യു.എ.ഇ നൽകുന്ന പ്രാമുഖ്യം വ്യക്തമാക്കുന്നതാണ് ഉച്ചകോടി.
രാജ്യത്തിെൻറ ഭാവിയെ രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് ചെറുതല്ല-മന്ത്രി പറഞ്ഞു. അബൂദബി പോർട്ട്സും അറോറ 50ഉം സഹകരിച്ചു പ്രവർത്തിക്കുന്നുവെന്ന പ്രഖ്യാപനവും ഉച്ചകോടിയിലുണ്ടായി. സ്വദേശി വനിതകൾക്ക് നേതൃതലത്തിലേക്ക് ഉയർന്നുവരാൻ സഹായിക്കുന്ന രീതിയിലാണ് ഈ സഹകരണമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. എസ്.സി.എ, യു.എ.ഇ സെൻട്രൽ ബാങ്ക്, ഇത്തിസാലാത്ത്, അഡ്നോക്, അബൂദബി പോർട്സ്, തബ്രീദ്, മഷ്റഖ് ബാങ്ക്, നസ്ദാഖ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ആയിരത്തിലധികം പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.