ഇസ്രായേലിലേക്കുള്ള വിമാനങ്ങൾ യു.എ.ഇ​ റദ്ദാക്കി

ദുബൈ: അമേരിക്കക്കും യൂറോപ്യൻ രാജ്യങ്ങൾക്കും പിന്നാലെ ഇസ്രായേലിലേക്കുള്ള വിമാനങ്ങൾ യു.എ.ഇ റദ്ദാക്കി. സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ്​ തീരുമാനം. ഞായറ​ാ​ഴ്​ച അബൂദബിയിൽനിന്ന്​ തെൽ അവീവിലേക്ക്​ പുറ​പ്പെടേണ്ട വിമാനം റദ്ദാക്കിയതായി ഇത്തിഹാദ്​ അറിയിച്ചു. സ്​ഥിതിഗതികൾ വിലയിരുത്തുകയാണെന്നും അവർ അറിയിച്ചു.

ദുബൈയിൽനിന്ന് ഇസ്രായേലിലേക്ക്​​ പുറ​പ്പെടേണ്ട വിമാനങ്ങൾ റദ്ദാക്കിയതായി ​ൈഫ്ല ദുബൈയും അറിയിച്ചു. ഈ ആഴ്​ചയിലെ എല്ലാ സർവിസുകളും റദ്ദാക്കിയിട്ടുണ്ട്​. അടുത്തയാഴ്​ചത്തേക്ക്​ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്​തിട്ടുണ്ട്​. തെൽ അവീവിനടത്തുപോലും ഹമാസി​െൻറ മിസൈലുകൾ പതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്​ വിമാനങ്ങൾ റദ്ദാക്കിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.