ദുബൈ: യു.എ.ഇയിൽ നിന്ന് പുറപ്പെട്ട ചരക്കുകപ്പൽ ഇറാൻ തീരത്ത് മുങ്ങി. ഇന്ത്യക്കാർ അടക്കം 30 പേർ കപ്പലിലുണ്ട്. രണ്ട് പേരൊഴികെ എല്ലാവരെയും രക്ഷിച്ചതായി കപ്പൽ ഉടമകളെ ഉദ്ദരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ അസലൂയ തീരത്താണ് സംഭവം. പുലർച്ചയുണ്ടായ ശക്തമായ കാറ്റിലാണ് കപ്പൽ മുങ്ങിയത്.
16 പേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. 11 പർക്ക് ജീവൻ രക്ഷ ഉപകരണങ്ങൾ നൽകിയിട്ടുണ്ട്. ഒരാളെ സമീപത്തെ ടാങ്കറാണ് രക്ഷപെടുത്തിയത്. യു.എ.ഇയിലെ സലീം അൽ മക്രാനി കമ്പനിയുടെ സൽമി 6 എന്ന കപ്പലാണ് മുങ്ങിയത്. കാറുകൾ ഉൾപ്പെടെയുള്ള ചരക്കുകളാണ് കപ്പലിലുള്ളത്. ഇറാഖിലെ ഉമ്മു ഖസറിലേക്കായിരുന്നു യാത്ര. ഇന്ത്യ, പാകിസ്താൻ, സുഡാൻ, ഉഗാണ്ട, താൻസാനിയ, ഇത്തിയോപ്പിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ജീവനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.