ദുബൈ: സാഹോദര്യത്തിെൻറയും െഎക്യത്തിെൻറയും ഗീതങ്ങൾ മുഴക്കി രാഷ്ട്രം 47ാമത് ദേശീയ ദിനം ആഘോഷിച്ചു. രാജ്യത്തെ നിരത്തുകളെല്ലാം വർണപ്രഭയിൽ നിറഞ്ഞു നിന്നപ്പോൾ വേദികളിലെല്ലാം െഎക്യസന്ദേശമുയർത്തുന്ന വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. യുവജന സംഘങ്ങളും പൂർവ വിദ്യാർഥി കൂട്ടായ്മകളും തുടങ്ങി പ്രവാസി സംഘങ്ങളെല്ലാം ആവേശപൂർവമാണ് ദേശീയ ദിന പരിപാടികളും സേവന പ്രവർത്തനങ്ങളും ഒരുക്കിയത്.
അബൂദബി പ്രസിഡൻഷ്യൽ പാലസിൽ ദേശീയ ദിനം പ്രമാണിച്ച് രാഷ്ട്ര നേതാക്കൾ ഒത്തു ചേർന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അധ്യക്ഷത വഹിച്ച യോഗത്തിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന സർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, സുപ്രിം കൗൺസിൽ അംഗങ്ങളും എമിറേറ്റ് ഭരണാധികാരികളുമായ ഷാർജ സുൽത്താൻ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുെഎമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഉമ്മുൽ ഖുവൈൻ ഭരണാധികാരി ശൈഖ് സഉൗദ് ബിൻ റാശിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ശൈഖ് സഉൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവർ സംബന്ധിച്ചു. രാഷ്്ട്രത്തെ നൻമനിറഞ്ഞ നാളെയിലേക്ക് നയിച്ച പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന് ഭരണാധികാരികൾ ആശംസയും അഭിനന്ദനങ്ങളും കൈമാറി.
െഎക്യം ഉയർത്തിപ്പിടിച്ച് ഫെഡറൽ^പ്രാദേശിക ഭരണകൂടങ്ങളുടെ സഹവർത്തിത്വം കാത്തുസൂക്ഷിച്ച് കൂടുതൽ കരുത്തോടെ രാഷ്ട്രത്തെ മുന്നോട്ടുനയിക്കാൻ നായകർ പുനരർപ്പണം ചെയ്തു.
േലാകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന പദവി സ്വന്തമാക്കുന്നതിന് നടത്തിയ പരിശ്രമങ്ങൾക്ക് വിദേശകാര്യ^അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാന് സുപ്രിം കൗൺസിൽ നന്ദി അറിയിച്ചു.
സ്വദേശി പൗരൻമാരുടെയും പ്രവാസി സമൂഹത്തിെൻറയും ക്ഷേമവും സന്തോഷവും കുടുതൽ മികച്ചതാക്കുന്ന നയങ്ങളും കർമ്മ പദ്ധതികളും ആവിഷ്കരിക്കുക എന്ന തീരുമാനത്തോടെയാണ് യോഗം അവസാനിച്ചത്. സായിദ് സ്േപാർട്സ് സിറ്റിയിൽ നടന്ന വർണാഭമായ ദേശീയ ദിന പരിപാടികളിലും രാഷ്ട്ര നായകർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.