രാഷ്ട്രീയക്കാരുമായി പണമിടപാടിൽ ശ്രദ്ധ വേണമെന്ന്​ യു.​എ.​ഇ സെൻട്രൽ ബാങ്ക്

അ​ബൂ​ദ​ബി: രാ​ഷ്ട്രീ​യ​ക്കാ​രു​മാ​യു​ള്ള പ​ണ​മി​ട​പാ​ടി​ന് പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്.

രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും അ​വ​രു​ടെ അ​ടു​പ്പ​ക്കാ​രു​മാ​ണ് ഇ​ട​പാ​ടു​കാ​രെ​ങ്കി​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ സം​ബ​ന്ധി​ച്ച് യു.​എ.​ഇ​യി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് സെ​ൻ​ട്ര​ൽ ബാ​ങ്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, ഭീ​ക​ര​വാ​ദ ഫ​ണ്ടി​ങ് എ​ന്നി​വ ത​ട​യു​ന്ന​തി​ന് ന​ട​പ്പാ​ക്കു​ന്ന ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് രാ​ഷ്ട്രീ​യ​ക്കാ​ർ, അ​വ​രു​ടെ അ​ടു​ത്ത​ബ​ന്ധു​ക്ക​ൾ, രാ​ഷ്ട്രീ​യ​ക്കാ​രു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ സെ​ൻ​ട്ര​ൽ​ബാ​ങ്ക് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. യു.​എ.​ഇ​യി​ൽ ലൈ​സ​ൻ​സോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​ക​ൾ ത​ട​യാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​രി​ക്ക​ണം.

രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും പ​ണ​മ​യ​ക്കു​മ്പോ​ൾ മു​ത​ൽ അ​വ​രു​ടെ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​ത് വ​രെ​യു​ള്ള, ഇ​ട​പാ​ട് ന​ട​ത്തു​മ്പോ​ൾ സം​ഭ​വി​ക്കാ​വു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ത്യേ​ക പ​ഠ​നം ന​ട​ത്തി​യി​രി​ക്ക​ണം.

ഉ​പ​ഭോ​ക്താ​ക്ക​ളാ​ക്കു​ന്ന​തി​ന് മു​മ്പേ ഇ​ത്ത​രം വ്യ​ക്തി​ത്വ​ങ്ങ​ളെ തി​രി​ച്ച​റി​യാ​ൻ ശ്ര​ദ്ധി​ക്ക​ണം. ഇ​വ​രു​മാ​യി ബി​സി​ന​സ് ബ​ന്ധം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പും ശേ​ഷ​വും ഇ​വ​രു​ടെ ഇ​ട​പാ​ടു​ക​ൾ നി​രീ​ക്ഷി​ക്ക​ണം.

സം​ശ​യ​ക​ര​മാ​യ മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളും ധ​ന​കാ​ര്യ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും സെ​ൻ​ട്ര​ൽ ബാ​ങ്ക് നി​ർ​ദേ​ശി​ക്കു​ന്നു. 'goAML'എ​ന്ന പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് ഇ​ട​പാ​ടു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ഫ​ണ്ടി​ങ് എ​ന്നി​വ ത​ട​യാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്ന് സെ​ൻ​ട്ര​ൽ​ബാ​ങ്ക് ഗ​വ​ർ​ണ​ർ ഖാ​ലി​ദ് മു​ഹ​മ്മ​ദ് ബ​ലാ​മ പ​റ​ഞ്ഞു.

Tags:    
News Summary - UAE Central Bank needs to be careful about money transactions with politicians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.