ദുബൈ: യു.എ.ഇ ചാലാട് പ്രവാസി കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ‘സ്നേഹ സ്പർശം 2024 സീസൺ 5’ എന്ന പേരിൽ ദുബൈയിലെ മാലിക റസ്റ്റാറന്റിൽ നടന്ന അഞ്ചാമത് ജനറൽ ബോഡി യോഗത്തിൽ വൈസ് പ്രസിഡന്റ് സുനീത് എം.കെ.പി അധ്യക്ഷത വഹിച്ചു. സിദ്ദീഖ്.കെ ഉദ്ഘാടനം നിർവഹിച്ചു. റംഷാദ് സ്വാഗതം പറഞ്ഞു. നാസർ സി.എച്ച്, അഹ്സാബ്, ഇല്യാസ് കെ.പി, ഷഹീർ എ.വി, ഇഖ്ലാസ്, ഫാറൂഖ് എം.കെ, മശൂഖ് എൻ.കെ എന്നിവർ ആശംസകളർപ്പിച്ചു. സെക്രട്ടറി റംഷാദ് കണക്ക് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ: സിദ്ദീഖ് കെ., ഇല്യാസ് കെ.പി, സാബിത് എ.വി, ഫസൽ കെ.വി, ഫാറൂഖ് എൻ.കെ, അഹ്സാബ് കെ.വി.ടി (ഉപദേശക സമിതി), നാസർ സി.എച്ച് (പ്രസിഡന്റ്), സുനീത് എം.കെ.പി (സെക്രട്ടറി), തസ്ലം കെ.എം (ട്രഷറർ), ശാക്കിർ സി.പി, റിഷാദ് അലി, ഫസൽ വി.കെ.പി, ആഷിഖ് കെ.പി, നാസർ എ.ടി, മുനീർ കെ.വി, നവാസ് എം.കെ, റജുൽ കെ.പി, മുനീർ ബി.കെ (വൈസ് പ്രസിഡന്റുമാർ).
ഫാറൂഖ് എം.കെ, ശാക്കിർ വി.കെ.പി, ജസീർ ടി.പി, റംഷാദ് എൽ.വി, ഇജാസ് ജാവേദ്, ഇർഷാദ് കൊറോത്ത്, ഷബീർ ചിറ്റാലിക്കൽ, ഇഖ്ലാസ്, നസീർ എ.കെ (ജോയന്റ് സെക്രട്ടറി), സവാദ് എം.കെ, സജീർ എം.കെ.പി, അസ്ലം കെ.എം, ആതിഫ് പി.എ (മീഡിയ വിങ്), നിസാർ സി.കെ, നാസർ വി.കെ.പി, ആഷിഖ് ലാംബത്ത് (കോഓഡിനേറ്റർമാർ). യോഗത്തിൽ തസ്ലമിം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.