അബൂദബി: യു.എ.ഇയെ ചുട്ടുപൊള്ളിച്ച് താപനില 50 ഡിഗ്രി കടന്നു. അബുദബിയിലെ ലിവക്ക് സമീപമുള്ള മെൈസറ മേഖലയിൽ ശനിയാഴ്ച 51 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള സൂചന പ്രകാരം ചൊവ്വാഴ്ച വരെ കടുത്ത ചൂട് തുടരും. ഏതാനും ദിവസമായി താപനില 45 ഡിഗ്രിക്ക് മുകളിലാണ്. ചില എമിറേറ്റുകളിൽ പൊടിക്കാറ്റും വീശുന്നുണ്ട്. ഞായറാഴ്ച കുറഞ്ഞ താപനില അനുഭവപ്പെട്ടത് റക്നയിലാണ് – 22.5 ഡിഗ്രി സെൽഷ്യസ്.
കുറഞ്ഞ ദൂരത്തേക്ക് പോകാനായി വെയിലിൽ പുറത്തിറങ്ങുേമ്പാഴും മുൻകരുതലുകൾ വേണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നോമ്പനുഷ്ഠിക്കുന്നവർ രാത്രികാലങ്ങളിൽ കഴിയുന്നത്ര വെള്ളം കുടിക്കണം. കുട, സൺസ്ക്രീൻ, മുഖാവരണം എന്നിവ നിർബന്ധമായും ഉപയോഗിക്കുക, വെയിലിൽ നിന്ന് കയറിയ ഉടനെ തണുത്ത വെള്ളവും ഭക്ഷണവും ഉപയോഗിക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.