അബൂദബി: ബി.ജെ.പി വക്താവ് നടത്തിയ പ്രവാചക നിന്ദാ പരാമർശത്തെ യു.എ.ഇ അപലപിച്ചു. വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച നടപടിയെ അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതായി വ്യക്തമാക്കി.
നേരത്തെ ഗൾഫ് രാജ്യങ്ങളായ സൗദി, ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങൾ പ്രസ്താവനക്കെതിരെ രംഗത്ത് വന്നിരുന്നു. ധാർമികവും മാനുഷികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ എല്ലാ രീതികളും പെരുമാറ്റങ്ങളും യു.എ.ഇ തള്ളിക്കളയുന്നു. മതചിഹ്നങ്ങൾ ബഹുമാനിക്കപ്പെടുകയും അവ അക്രമിക്കപ്പെടാതിരിക്കുകയും വേണം. വിദ്വേഷ പ്രസംഗത്തെയും ആക്രമണങ്ങഴെയും തടയപ്പെടണം -പ്രസ്താവനയിൽ മന്ത്രാലയം ആവശ്യപ്പെട്ടു.
സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും വിവിധ മതാനുയായികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ തടയുന്നതിന് യോജിച്ച് പ്ര്വവർത്തിക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.