അബൂദബി: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് യു.എ.ഇ വിദേശകാര്യമന്ത്രാലയം.
ക്രിമിനൽ പ്രവർത്തനത്തെ ശക്തമായി അപലപിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും ശാശ്വതമായി നിരസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും റഷ്യൻ ജനതക്കും സർക്കാറിനും അനുശോചനവും അറിയിച്ചു. പരിക്കേറ്റവർക്ക് അതിവേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രസ്താവന ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.