ദുബൈ: അറബ് ലോകത്തെ ദേശീയനേതാക്കൾക്ക് ബലിപെരുന്നാൾ ആശംസ നേർന്ന് യു.എ.ഇ ഭരണാധികാരികൾ. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരാണ് ആശംസകൾ അർപ്പിച്ചത്.
രാജ്യത്തിനും ജനങ്ങൾക്കും അഭിവൃദ്ധിയും സ്ഥിരതയും സമാധാനവും ഉണ്ടാവട്ടെ എന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആശംസിച്ചു. ഒമാൻ രാജാവ് സുൽത്താൻ ഹൈതം, ബഹ്റൈൻ രാജാവ് ഹമദ്, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ എന്നിവരെ ശൈഖ് മുഹമ്മദ് ഫോണിലൂടെ വിളിച്ചാണ് പെരുന്നാൾ ആശംസകൾ അറിയിച്ചത്. 2019ൽ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കിയശേഷം നടക്കുന്ന ആദ്യ ബലിപെരുന്നാളായതിനാൽ ആഘോഷങ്ങൾക്ക് മാറ്റുകൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.