അജ്​മാനിൽ കഞ്ചാവ് ചെടി വളര്‍ത്തിയ മൂന്ന്‍ ഏഷ്യക്കാര്‍ പിടിയില്‍ 

അജ്മാന്‍: അജ്മാനിലെ കൃഷിയിടത്തില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ മൂന്ന്‍ ഏഷ്യന്‍ വംശജരെ പോലീസ് അറസ്​റ്റ്​ ചെയ്തു. പ്രതികള്‍ ജോലി ചെയ്യുന്ന  കൃഷിയിടത്തിലാണ്   കഞ്ചാവ് ചെടികള്‍   ഒളിപ്പിച്ചു വളര്‍ത്തുന്നത് കണ്ടെത്തിയത്. ചെടികള്‍ക്ക്  ഏകദേശം  ഒരു മീറ്ററോളം വലുപ്പമുണ്ട്  പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആൻറി നാർക്കോട്ടിക്സ് വിഭാഗവുമായി ചേര്‍ന്ന്  നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. രാജ്യത്തിന്​ പുറത്തേക്ക് അയക്കാൻ ലക്ഷ്യമിട്ടാണ്  ഇത് വളര്‍ത്തിയതെന്ന് പ്രതികള്‍  പോലീസിനോട് സമ്മതിച്ചു. തുടർ നടപടികൾക്കായി കേസ് പ്രോസിക്യൂഷന് കൈമാറി.  മയക്കുമരുന്ന് ദുരുപയോഗം, നിയമപരമായ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് ഉണര്‍ത്തി.
 മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്ന ആൻറി നാർക്കോട്ടിക്​ വകുപ്പി​​​െൻറ പരിശ്രമങ്ങളെ അജ്മാൻ പോലീസി​​​െൻറ കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്​ദുല്ല അൽ നുഐമി   പ്രശംസിച്ചു.
 

Tags:    
News Summary - uae crime gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.