11കാര​െൻറ മൃതദേഹം കെട്ടിടത്തിന്​ മുകളിൽ; മരണത്തിൽ ദുരൂഹത

അബൂദബി: പള്ളിയിലേക്ക്​ പോയ 11കാര​​െൻറ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കെട്ടിടത്തിന്​ മുകളിൽ കണ്ടെത്തി. പാകിസ്​താൻകാരനായ ഡോ. മാജിദ്​ ജാൻജുവയുടെ മകൻ അസാൻ മാജിദ്​ ജാൻജുവയുടെ മൃതദേഹമാണ്​ ലഭിച്ചത്​. റമദാൻ നോ​െമ്പടുത്തിരുന്ന ബാലനെ ചൊവ്വാഴ്​ച വൈകിട്ട്​​ പള്ളിയിൽ പോയ ശേഷം കാണാനില്ലായിരുന്നു. ബുധനാഴ്​ചയാണ്​ മൃതദേഹം കെട്ടിടത്തിന്​ മുകളിൽനിന്ന്​ ലഭിച്ചത്​. 
സമീപത്ത്​ താമസിക്കുന്നവർ ബാലൻ പള്ളിയിൽനിന്ന്​ മടങ്ങുന്നത്​ കണ്ടിരുന്നതായി പറയുന്നു. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയില്ല. എ.സി നന്നാക്കാൻ കെട്ടിടത്തിന്​ മുകളിൽ കയറിയ ടെക്​നീഷ്യന്മാരാണ്​ ബുധനാഴ്​ച രാവിലെ പത്തോടെ മൃതദേഹം കണ്ടെത്തിയത്​. 
പാതി നഗ്​നമായ നിലയിലായിരുന്നു മൃതദേഹം. ബാലൻ പള്ളിയിലേക്ക്​ കൊണ്ടുപോയ ഖുർആൻ മൃതദേഹത്തിന്​ സമീപം കിടന്നിരുന്നു. അബൂദബി പൊലീസ്​ കേസ്​ അന്വേഷിക്കുന്നതായി മരിച്ച ബാല​​െൻറ കുടുംബം പറഞ്ഞു.
 
Tags:    
News Summary - uae death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.