അബൂദബി: പെരുന്നാൾ ആഘോഷത്തിനായി വിപണി സജീവമായതോട മുന്നറിയിപ്പുമായി അധികൃതർ. ഫെഡറൽ നിയമങ്ങൾ പ്രകാരം പടക്കങ്ങൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധ വസ്തുക്കൾ വിൽക്കുന്നവർക്ക് ആറു മാസം വരെ തടവും 10000 ദിർഹം പിഴയും ലഭിക്കുമെന്ന് അഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ ഒാർമിപ്പിക്കുന്നു. വിൽപന മാത്രമല്ല, പടക്കം വാങ്ങുന്നതും രാജ്യത്ത് നിയമവിരുദ്ധമാണെന്ന് അഭ്യന്തര മന്ത്രാലയത്തിലെ ഫെഡറൽ ക്രിമിനൽ പൊലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഹമദ് അജ്ലാൻഅൽ അമീമി വ്യക്തമാക്കി. ഇതിനായി പ്രത്യേക ലൈസൻസ് ഉള്ള സ്ഥാപനങ്ങൾക്ക് മാത്രമേ പടക്കവും കരിമരുന്ന് ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യാനും കൈകാര്യം ചെയ്യാനും അനുമതിയുള്ളൂ.
മരണകാരണമായ അപകടങ്ങൾക്കും പൊള്ളലിനും അംഗവൈകല്യത്തിനും വഴിവെക്കുമെന്നതിനാലാണ് കർശന നിയന്ത്രണം. സമൂഹത്തിനും സ്വത്തിനും ഒരു പോലെ ഭീഷണിയാണിത്. കഴിഞ്ഞ വർഷം പടക്കം പൊട്ടി ഒരു ബാലെൻറ കണ്ണ് നഷ്ടപ്പെട്ടിരുന്നു. പടക്ക ഉപയോഗം നിയമവിരുദ്ധമായി നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ രാജ്യത്തെ പൊലീസ് വിഭാഗങ്ങൾ നിരന്തര പരിശോധനകൾ നടത്തി വരുന്നുണ്ടെന്നും ഇവയുടെ വിൽപന സംബന്ധിച്ച് സൂചന ലഭിച്ചാൽ ജനങ്ങൾ പൊലീസിന് വിവരമറിയിക്കണമെന്നും ബ്രിഗേഡിയർ ജനറൽ അൽ അമീമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.