അൽഐൻ: അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ (െഎ.എസ്.സി) വനിത വിഭാഗത്തിെൻറയും മലയാളി വനിതാ കൂട്ടായ്മയായ ‘താരാട്ടി’െൻറയും ആഭിമുഖ്യത്തിൽ വനിതാദിനത്തോടനുബന്ധിച്ച കലാ-സാഹിത്യ മത്സരങ്ങളും വിഷു ആഘോഷവും ‘വസന്തോത്സവം’ എന്ന പേരിൽ ഇന്ത്യൻ സോഷ്യൽ സെൻററിൽ സംഘടിപ്പിച്ചു. അൽഐൻ കമ്മ്യൂണിറ്റി പൊലീസിലെ ക്യാപ്റ്റൻ യുസ്‌റ നസീബ് ആൽ ദഹേരി ഉദ്ഘാടനം ചെയ്തു. ഐ. എസ്.സി വനിത വിഭാഗം ചെയർ ലേഡി സവിത നായിക്ക് അധ്യക്ഷത വഹിച്ചു. സാഹിത്യകാരി ഹണി ഭാസ്കർ മുഖ്യാതിഥിയായിരുന്നു.
താരാട്ട് പ്രസിഡൻറ് സ്വപ്ന വേണു, ഐ.എസ്.സി വൈസ് പ്രസിഡൻറ് ഡോ. ശശി സ്റ്റീഫൻ, ജനറൽ സെക്രട്ടറി റസ്സൽ മുഹമ്മദ് സാലി, കലാവിഭാഗം സെക്രട്ടറി നൗഷാദ് വളാഞ്ചേരി, സാഹിത്യവിഭാഗം സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ എന്നിവർ ആശംസ നേർന്നു. താരാട്ട് ജനറൽ സെട്ടറി ജംശീല ഷാജിത് സ്വാഗതവും ട്രഷറർ റസിയ ഇഫ്തിക്കർ നന്ദിയും പറഞ്ഞു. വിദ്യാർഥികൾക്കായി സ്കിറ്റ്, പ്രസംഗം, ചിത്രരചന മത്സരങ്ങൾ നടത്തിയിരുന്നു.
നൃത്ത സംഗീത നിശയും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് അൽഐൻ കമ്യൂണിറ്റി പൊലീസ് ഉദ്യോഗസ്ഥരായ ക്യാപ്റ്റൻ യുസ്‌റ നസീബ് ആൽ ദഹേരി, മൗസ സയീദ് ആൽ ഹബ്സി, സാൽവ സയീദ് ആൽ അബ്രി, ഹാഫിയ ജുമാ ആൽ ശംസി, ഖുലൂദ് ഈദ് ആൽ നുഐമി, നൂറ ഹമദ് ആൽ റഷ്ദി എന്നിവർ സമ്മാനം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.