ദുബൈ: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോണൽ പ്രസിഡണ്ട് ഫാദർ അജി കെ ചാക്കോ, മുൻ സോണൽ സെക്രട്ടറി അഡ്വ. കോശി വല്യഴത്ത് എന്നിവർക്ക് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോൺ യാത്രയയപ്പ് നൽകി. സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് ചർച്ച്, ഫുജൈറയിൽ നടന്ന അർധവാർഷിക സംഗമത്തിലായിരുന്നു യാത്രയയപ്പ് സമ്മേളനം. യു.എ.ഇ യിലെ വൈദിക ശുശ്രൂഷാനന്തരം നാട്ടിലേക്ക് മടങ്ങിപ്പോകുന്ന ഫാദർ അജി കെ ചാക്കോ 2016 ഡിസംബർ ഒന്ന് മുതൽ യുവജനപ്രസ്ഥാനം യു.എ.ഇ സോണൽ പ്രസിഡൻറാണ്.
ഷാർജ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൻെറ വികാരിയുമാണ്. അഡ്വ. കോശി വല്യഴത്ത് 1996 യുവജനപ്രസ്ഥാനം യു.എ.ഇ സോണൽ സെക്രട്ടറിയായി പ്രവർത്തിച്ചു. യാത്രയയപ്പ് സമ്മേളനത്തിൽ ഫാദർ ഐപ്പ് പി അലക്സ് , ഫാദർ എബ്രഹാം തോമസ്, സാമുവേൽ കുരുവിള, ജിനീഷ് വർഗീസ്, ജിജോ കളരിക്കൽ ,സിജു വർഗീസ്, ഷൈജു രാജൻ, സോണൽ സെക്രട്ടറി ബിജു തങ്കച്ചൻഎന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.