ദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആഹ്വാനം ചെയ്ത ദാനവർഷത്തിെൻറ ചുവടുപിടിച്ച് യു.എ.ഇ എക്സ്ചേഞ്ച് ജീവകാരുണ്യ^സന്നദ്ധ സംഘടനയായ ദുബൈ കെയേഴ്സുമായി ഒരു കോടി ദിർഹത്തിെൻറ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ദുബൈ കെയേഴസ് സി.ഇ.ഒ താരീഖ് അൽ ഗുർഗും യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്പ് സി.ഇ.ഒ പ്രമോദ് മങ്ങാട്ടും ഒപ്പുവെച്ച എം.ഒ.യു പ്രകാരം പത്തു വർഷത്തിനകം ഒരു കോടി ദിർഹം നൽകും. ദുബൈ കെയേഴ്സിെൻറ വിദ്യാഭ്യാസ പദ്ധതികൾക്കാണ് ഇൗ പിന്തുണ ലഭ്യമാവുക. ഇതോടൊപ്പം ജീവനക്കാരിലും ഉപഭോക്താക്കൾക്കുമിടയിൽ സന്നദ്ധസേവന സാമൂഹിക മുന്നേറ്റ പദ്ധതികൾക്കും പ്രചാരം നൽകും.
നൂറു കണക്കിന് വിദ്യാർഥികൾക്കും യുവജനങ്ങൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന തങ്ങളുടെ ലക്ഷ്യത്തിന് ഇൗ പിന്തുണ ഏറെ സഹായകമാകുമെന്നും ദാനവർഷത്തിെൻറ തികഞ്ഞ സത്ത ഉൾക്കൊള്ളുന്ന നടപടിയാണിതെന്നും താരീഖ് അൽ ഗുർഗ് പ്രതികരിച്ചു. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവിെൻറ ഭാഗമായ ദുബൈ കെയറുമായി കൈകോർക്കുന്നത് അഭിമാനകരമാണെന്ന് പ്രമോദ് മങ്ങാട്ട് പറഞ്ഞു. െഎക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളും യു.എ.ഇ ദേശീയ അജണ്ടയും സാധ്യമാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി സഹകരിക്കുക എന്നതും യു.എ.ഇ എക്സചേഞ്ചിെൻറ സാമൂഹിക പ്രതിബദ്ധതക്ക് കരുത്താകുന്നു. യു.എ.ഇ എക്സ്ചേഞ്ച് ഡയറക്ടർ ബിനയ് ഷെട്ടിയും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.