??.?.?.??????????? ???? ? ??? ?? ????' ????? ???????? ?????????????? 5 ????? ???????????? ???? ????????????? ????????? ??????? ???????? ??????????????? ??.?.?.??????????? ???????? ???? ??????????????? ????? ??????? ???????? ???????? ??????????

യു.എ.ഇ.എക്സ്ചേഞ്ച് സമ്മർ പ്രമോഷൻ: ദുബൈയിലെ സമ്മാനവീട്  മംഗലാപുരം സ്വദേശിക്ക്

ദുബൈ: പ്രമുഖ  ധനവിനിമയ പണമടവ്​ ബ്രാൻഡായ യു.എ.ഇ.എക്സ്ചേഞ്ച്  ഈയിടെ നടത്തിയ ‘വിൻ എ ഹോം ഇൻ ദുബൈ' സമ്മർ പ്രൊമോഷൻ നറുക്കെടുപ്പിൽ മംഗലാപുരം സ്വദേശി ഉബൈദുല്ല നെരലക്കാട്ട് അഞ്ചു ലക്ഷം  ദിർഹം മൂല്യമുള്ള വീട് സ്വന്തമാക്കി.  ഇന്നലെ ദുബൈയിൽ നടന്ന ചടങ്ങിൽ യു.എ.ഇ.എക്സ്ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാടിൽ നിന്ന് ഉബൈദുള്ള നെരലക്കാട്ട് സമ്മാനവീടി​​െൻറ താക്കോൽ ഏറ്റുവാങ്ങി.  
ജീവിതത്തിൽ ഇതുവരെ ഭാഗ്യസമ്മാനങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത തനിക്ക് യു.എ.ഇ.എക്സ്ചേഞ്ചി​​െൻറ ഏറ്റവും വലിയ സമ്മാനം തന്നെ ലഭിച്ചുവെന്ന അറിയിപ്പ് അങ്ങേയറ്റം അതിശയവും ആനന്ദവും പകർന്നുവെന്ന് ഉബൈദുല്ല പ്രതികരിച്ചു. ദുബൈയിൽ സ്വന്തമായി  വീട് എന്നത് സ്വപ്നസദൃശമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.  വിവിധ രാജ്യക്കാരായ 25 പേർക്ക്​ 10,000 ദിർഹം വീതം സമ്മാനം ചടങ്ങിൽ വിതരണം ചെയ്തു. 

ഈജിപ്ത്, കെനിയ, ഫിലിപ്പൈൻസ്, ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈ വിജയികൾ. ഇവരിൽ മലയാളികളും ഉൾപ്പെടുന്നു.തങ്ങളുടെ ഉപഭോക്താക്കൾ നല്കിവരുന്ന വലിയ പിന്തുണക്കും പ്രോത്സാഹനത്തിനും പ്രത്യുപകാരമായി ഇത്തരം സമ്മാനങ്ങൾ നൽകാനാകുന്നത്​ അഭിമാനാർഹമാണെന്ന് യു.എ.ഇ.എക്സ്ചേഞ്ച് കൺട്രി ഹെഡ് അബ്​ദുൽ കരീം അൽഖായെദ് പറഞ്ഞു. ഇപ്രാവശ്യത്തെ സവിശേഷമായ ‘വിൻ എ ഹോം ഇൻ ദുബൈ’ പ്രമോഷൻ, യു.എ.ഇ എക്സ്ചേഞ്ച് വഴിയുള്ള റെമിറ്റൻസ്, ഫോറിൻ എക്സ്ചേഞ്ച്, ബിൽ പെയ്‌മ​െൻറ്​ തുടങ്ങി എല്ലാതരം ഇടപാടുകളെയും ഉൾപ്പെടുത്തിയായിരുന്നു. ഇൗ പ്രമോഷൻ കാമ്പയിന്​ ലഭിച്ച പ്രതികരണം ആവേശകരമായിരുന്നുവെന്ന് യു.എ.ഇ.എക്സ്ചേഞ്ച് റീജിയണൽ മാർക്കറ്റിങ്​ മാനേജർ കൗശൽ ദോഷി പറഞ്ഞു. സമ്മാന വിതരണ ചടങ്ങിൽ യു.എ.ഇ.എക്സ്ചേഞ്ച് ഉന്നതാധികാരികളും സംബന്ധിച്ചു.

Tags:    
News Summary - uae exchange-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.