അബൂദബി: ആഗോള പണമിടപാട് സ്ഥാപനമായ യു.എ.ഇ എക്സ്ചേഞ്ച് ഈ റമദാനിൽ വിവിധ എമിറേറ്റുകളിലെ ലേബർ ക്യാമ്പുകളിൽ ഇഫ്‌താർ സംഗമങ്ങൾ സംഘടിപ്പിച്ചു. സായിദ് വർഷ സന്ദേശം ഉയർത്തിക്കൊണ്ട് അബൂദബി മുസഫയിലും ദുബൈ സോനാപ്പൂരിലും വ്യവസായമേഖലയിലെ ലേബർ ക്യാംപുകളിൽ നടന്ന സംഗമത്തിൽ വിവിധദേശക്കാരായ ആയിരക്കണക്കിന് തൊഴിലാളികൾ സ്നേഹം പങ്കുവെച്ചു.
ദുബൈ ട്രാഫിക് ഡിപ്പാർട്ട്മെൻറ്, എമിറേറ്റ്സ് നഴ്സിങ് അസോസിയേഷൻ, എൻ.എം.സി എന്നിവരുമായി സഹകരിച്ച് സൗജന്യമായി ആരോഗ്യ പരിശോധനയും ട്രാഫിക് ബോധവത്കരണ പരിപാടികളും നടന്നു. യു.എ.ഇ എക്സ്ചേഞ്ച് സി. ഇ. ഒ യും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്, കൺട്രി ഹെഡ് അബ്ദുൽ കരീം അൽ കായിദ്, ദുബൈ ട്രാഫിക് ഡിപാർട്ട്മെൻറിനു വേണ്ടി അബ്ദുൾ അസീസ് ഹസൻ അൽ ശെമ്മാരി, ഉമർ മുസ്ലിം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.