ദുബൈ: ചാർേട്ടഡ് വിമാനത്തിലെത്തുന്നവർ കോവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേരള സർക്കാരിെൻറ നിബന്ധന യു.എ.ഇയിെല പ്രവാസികളെ ബാധിക്കില്ല. യു.എ.ഇയിൽനിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് നിലവിൽ റാപിഡ് ടെസ്റ്റ് നടത്തുന്നുണ്ട്.
യാത്രാ അനുമതി ലഭിക്കാൻ ഇൗ പരിശോധന മതിയാകുമെന്നാണ് വിലയിരുത്തൽ. പരിശോധനയിൽ നെഗറ്റീവാകുന്നവരുടെ പാസ്പോർട്ടിൽ ‘ഫിറ്റ് ടു ട്രാവൽ’ എന്ന മുദ്ര പതിപ്പിക്കാറുണ്ട്. ഇത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റായും പരിഗണിക്കും.
ഒരു മണിക്കൂറിൽ ഫലം ലഭിക്കുന്ന ട്രൂനാറ്റ് പരിശോധന നടത്തിയാൽ മതിയെന്നാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിെൻറ തീരുമാനം. യു.എ.ഇയിലെ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന റാപിഡ് ടെസ്റ്റ് ഇൗ ഗണത്തിൽപെടുന്നതാണ്. എന്നാൽ, മറ്റ് ചില ഗൾഫ് രാജ്യങ്ങളിൽ ഇത്തരം പരിശോധനകൾ നടക്കാറില്ല. ഇങ്ങനെയുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കാണ് പരിശോധന തിരിച്ചടിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.