ദുബൈ: പിറന്നിട്ട് നാല് വർഷമെയായുള്ളൂ. പക്ഷേ യു.എ.ഇ.യുടെ ബഹിരാകാശ ഏജൻസി ഇപ്പോൾ ലക്ഷ്യം വെക്കുന്നത് ചൊവ്വയിെലത്താനുള്ള മാർഗം കണ്ടെത്താനാണ്. ഇതടക്കം നിരവധി പുതിയ പദ്ധതികളാണ് നാലാം വാർഷികാഘോഷത്തിെൻറ ഭാഗമായി ആവിഷ്ക്കരിച്ചിരിക്കുന്നത്. കാലത്തിന് മുേമ്പ നടക്കുകയെന്ന യു.എ.ഇയുടെ പതിവ് തെറ്റിക്കാതെയാണ് സ്പേസ് ഏജൻസിയുടെയും പ്രവർത്തനം. ചൊവ്വാ പര്യവേഷണം 2020 ഒാടെ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ഇവർ.
2014 ൽ ആണ് യു.എ.ഇ. സ്പേസ് ഏജൻസി രൂപവത്ക്കരിച്ചത്. ഇതിനകം നിരവധി ബഹിരാകാശ പദ്ധതികൾ നടപ്പാക്കിക്കഴിഞ്ഞ ഇവിടുത്തെ ശാസ്ത്രജ്ഞർ വിവിധ അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.
ചൊവ്വാ ദൗത്യത്തിനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് യു.എ.ഇ. സ്പേസ് ഏജൻസി ചെയർമാനും ഉന്നതവിദ്യഭ്യാസ വകുപ്പ് സഹമന്ത്രിയുമായ ഡോ. അഹമ്മദ് അബ്ദുല്ല ഹുമൈദ് ബിൽ ഹൗൽ അൽ ഫലാസി പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ വിക്ഷേപിച്ച അൽ യാഹ് മൂന്ന് സാറ്റലെറ്റ് ആഫ്രിക്കൻ ജനതയുടെ 60 ശതമാനത്തിനും പ്രയോജനപ്പെടുന്നുണ്ട്. 140 രാജ്യങ്ങൾക്ക് സാറ്റലൈറ്റ് സൗകര്യം ഒരുക്കിയ യു.എ.ഇ. അന്തരാഷ്ട്ര ബഹിരാകാശ രംഗത്ത് സ്വന്തം മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് അേദ്ദഹം ചൂണ്ടിക്കാട്ടി. ഇൗ വർഷം രണ്ട് കൃത്രിമോപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാൻ പദ്ധതിയുണ്ടെന്ന് ഡോ. മുഹമ്മദ് നാസർ അൽ അഹാബി പറഞ്ഞു. പൂർണ്ണമായും ഇമിറാത്തി എഞ്ചിനീയർമാർ തയാറാക്കിയ ഖലീഫസാറ്റ് അടക്കമാണിത്. ഇത്തരം പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നത് യുവജനങ്ങൾക്ക് ഇൗ മാതൃക പിന്തുടരാൻ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഹോപ് പ്രോബ് എന്ന് പേരിട്ടിരിക്കുന്ന പേടകം ഉപയോഗിക്കുന്ന ചൊവ്വാ ദൗത്യം 2020^2021 ൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 1500 കിലോ ഭാരവും 2.37 മീറ്റർ വീതിയും 2.90 മീറ്റർ നീളവുമുള്ള ഇതിെൻറ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.
60 മില്ല്യൺ കിലോമീറ്റർ 200 ദിവസം കൊണ്ട് താണ്ടി വേണം ഇതിന് ചൊവ്വയിലെത്താൻ. 600 വാട്ട് ശേഷിയുള്ള മൂന്ന് സോളാർ പാനലുകളാണ് ഇതിന് ഉൗർജം പകരുന്നത്. രണ്ട് വർഷത്തിലേറെ നീളുന്ന ഗവേഷണങ്ങൾക്കൊടുവിലാണ് ദൗത്യം തുടങ്ങുക. ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച് പഠിക്കുകയും പുതിയ കണ്ടെത്തലുകൾ നടത്തുകയുമാണ് ലക്ഷ്യം. ചൊവ്വയുമായി ബന്ധപ്പെട്ട 1000 ജിബി വിവരങ്ങൾ ഭൂമിയിലേക്ക് അയക്കും. 75 ഇമിറാത്തികളും അമേരിക്കയിലെ വിവിധ സ്ഥാപനങ്ങളിലെ 200 പേരും ഇതിനായി പ്രയത്നിക്കുന്നുണ്ട്. അറബ് ദേശത്ത് നിന്ന് ആദ്യമായാണ് ഒരു രാജ്യം ഇത്തരമൊരു ഗവേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.