യു.എ.ഇ സുവര്‍ണജൂബിലി: അന്താരാഷ്​ട്ര പ്രദര്‍ശനങ്ങള്‍ക്ക് വേദിയായി ചില്‍ഡ്രന്‍സ് മ്യൂസിയം

അബൂദബി: യു.എ.ഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് അന്താരാഷ്​ട്ര പ്രദര്‍ശനങ്ങള്‍ക്ക് അബൂദബി ചില്‍ഡ്രന്‍സ് മ്യൂസിയം വേദിയാവുന്നു. യു.എ.ഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷത്തി​െൻറയും ലൗറേ അബൂദബിയുടെ നാലാമത് വാര്‍ഷികത്തി​െൻറയും ഭാഗമായാണ് പ്രദര്‍ശനങ്ങള്‍. നിരവധി പരിപാടികളാണ് എക്‌സ്ബിഷ​െൻറ ഭാഗമായി നടക്കുകയെന്ന് ലൗറേ അബൂദബി അധികൃതര്‍ അറിയിച്ചു. സോഫി മകാരിയു ക്യൂറേറ്റര്‍ ആയ പുതിയ എക്‌സിബിഷനില്‍ ചൈനയും ഇസ്‌ലാമിക ലോകവുമായുള്ള സാംസ്‌കാരിക കൈമാറ്റങ്ങള്‍ പ്രതിഫലിക്കുന്ന സൃഷ്​ടികളാവും പ്രദര്‍ശിപ്പിക്കുക. ഒക്ടോബര്‍ ആറിനു തുടങ്ങിയ ഈ പ്രദര്‍ശനം 2022 ഫെബ്രുവരി 12 വരെ നീളും. എക്‌സിബിഷ​െൻറ ഭാഗമായി കുടുംബചിത്രങ്ങളുടെ പ്രദര്‍ശനം, കയാക് സിനിമാ പ്രദര്‍ശനങ്ങള്‍, ഡ്രാഗണ്‍ ബോട്ടുകകള്‍, യോഗ, കയാക്കിങ് മുതലായവയും നടക്കും. യു.എ.ഇയുടെ അമ്പതാം വാര്‍ഷികാഘോഷത്തി​െൻറ ഭാഗമായി ഏഴ് എമിറേറ്റുകളിൽ നിന്നുള്ള കലാസൃഷ്​ടികളാണ് ലൗറേ അബൂദബി എക്‌സ്ബിഷനില്‍ പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടെയുള്ള യു.എ.ഇയുടെ ചരിത്രം പ്രതിപാദിക്കുന്ന ചിത്രങ്ങളും വിഡിയോകളും ഉള്‍പ്പെടെ ഇവിടെ പ്രദര്‍ശിപ്പിക്കും. ഇമാറാത്തി സംഗീതത്തിലൂന്നിയുള്ള ഡി.ജെ പാര്‍ട്ടിയും അരങ്ങേറുന്നുണ്ട്. 150 ദിര്‍ഹമാണ് ടിക്കറ്റ് ചാര്‍ജ്.

Tags:    
News Summary - UAE Golden Jubilee: Children's Museum hosts international exhibitions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.