ദുബൈയിലെ സർക്കാർ ജീവനക്കാർക്ക്​ പുതിയ വിരമിക്കൽ നിയമം

ദുബൈ: ദുബൈ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ^പെൻഷൻ നടപടിക്രമങ്ങൾ സംബന്ധിച്ച്​ പുതിയ നിയമം. സർക്കാർ ജീവനക്കാർക്ക്​ തുല്യ അവസരം ലഭ്യമാവാനും പെൻഷൻകാരുടെ അവകാശങ്ങൾ സം​രക്ഷിക്കപ്പെടാനും ലക്ഷമിട്ടാണ്​ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​​​െൻറ ഉത്തരവ്​. 

ഇതു പ്രകാരം  ദുബൈ ധനകാര്യ വകുപ്പ്​, എക്​സിക്യൂട്ടീവ്​ കൗൺസിൽ ജനറൽ ​െസക്രട്ടറിയറ്റ്​, ഉന്നത നിയമ നിർമാണ സമിതി എന്നിവയുടെ പ്രതിനിധികളുൾക്കൊള്ളുന്ന ദുബൈ സർക്കാർ മാനവ വിഭവ ശേഷി വകുപ്പ്​ (ഡി.ജി.എച്ച്​.ആർ) രൂപവത്​കരിക്കും. സർക്കാർ വകുപ്പുകളിൽ നിന്ന്​ ലഭിക്കുന്ന ജീവനക്കാരുടെ വിരമിക്കൽ അപേക്ഷകൾ വിലയിരുത്തുന്ന ചുമതല ഡി.ജി.എച്ച്​.ആറിനാണ്​.വിരമിക്കൽ അ​േപക്ഷക്കുള്ള കാരണവും മറ്റ്​ അനുബന്ധ രേഖകളും അതാത്​ വകുപ്പുകൾ സമിതിക്ക്​ കൈമാറും.ജീവനക്കാരുടെ ആരോഗ്യ സാമൂഹിക അവസ്​ഥയും ​ജോലിയിൽ നിന്നു പിരിഞ്ഞാലുണ്ടാവുന്ന  സാമ്പത്തിക പ്രശ്​നങ്ങളും വിലയിരുത്തി സമിതി ശിപാർശ അന്തിമ അനുമതിക്കായി സമർപ്പിക്കും.  

Tags:    
News Summary - uae government uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.