ഐ.​എം.​എ​ഫ്​ സം​ഘ​വും യു.​എ.​ഇ ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

യു.​എ.​ഇ-​ഐ.​എം.​എ​ഫ് ച​ർ​ച്ച സാ​മ്പ​ത്തി​ക പു​രോ​ഗ​തി വി​ല​യി​രു​ത്തി

ദു​ബൈ: രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​ക​ട​ന​ത്തെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന്​ യു.​എ.​ഇ ധ​ന​മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ള്ളി​യാ​ഴ്ച അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി(​ഐ.​എം.​എ​ഫ്) പ്ര​തി​നി​ധി സം​ഘ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യു.​എ.​ഇ കൈ​വ​രി​ച്ച സാ​മ്പ​ത്തി​ക പു​രോ​ഗ​തി, മ​ന്ത്രാ​ല​യ​വും ഏ​ഴ് എ​മി​റേ​റ്റു​ക​ളും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഏ​കോ​പ​നം, കോ​ർ​പ​റേ​റ്റ് നി​കു​തി, പൊ​തു​വ​രു​മാ​ന​വും ചെ​ല​വും, ഗ്രീ​ൻ ഫി​നാ​ൻ​സ്, ക​ടം, വി​ത​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഐ.​എം.​എ​ഫി​ലെ വി​ദ​ഗ്ധ​രു​ടെ ശി​പാ​ർ​ശ​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും മി​ക​ച്ച അ​ന്താ​രാ​ഷ്‌​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ സ​ർ​ക്കാ​റി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​നും ധ​ന​മ​ന്ത്രാ​ല​യം താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ്​ കൂ​ടി​ക്കാ​ഴ്ച​യെ​ന്ന്​ ധ​ന​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി യൂ​നു​സ്​ അ​ൽ ഖൂ​രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ്​ മ​ഹാ​മാ​രി മൂ​ല​മു​ണ്ടാ​യ മാ​ന്ദ്യ​ത്തി​ൽ​നി​ന്ന് യു.​എ.​ഇ സ​മ്പ​ദ്‌​വ്യ​വ​സ്ഥ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്. സ​ർ​ക്കാ​റി​ന്‍റെ വി​വി​ധ സം​രം​ഭ​ങ്ങ​ളു​ടെ​യും ഉ​യ​ർ​ന്ന എ​ണ്ണ​വി​ല​യു​ടെ​യും ബ​ല​ത്തി​ൽ ഈ ​വ​ർ​ഷം സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യു​ടെ വേ​ഗം മെ​ച്ച​പ്പെ​ട്ടി​രി​ക്ക​യാ​ണ്. യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ ഏ​റ്റ​വും പു​തി​യ പ്ര​വ​ച​ന​മ​നു​സ​രി​ച്ച്, 2021ൽ 3.8 ​ശ​ത​മാ​നം വ​ർ​ധി​ച്ച രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഉ​ൽ​പാ​ദ​നം 2022ലും 2023​ലും യ​ഥാ​ക്ര​മം 5.4 ശ​ത​മാ​ന​വും 4.2 ശ​ത​മാ​ന​വും വ​ള​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യു​ടെ വി​വി​ധ വ​ശ​ങ്ങ​ൾ ഐ.​എം.​എ​ഫ് പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തി​രി​ക്കു​ന്ന​ത്. യു.​എ.​ഇ കാ​ബി​ന​റ്റ് ക​ഴി​ഞ്ഞ മാ​സം 252.3 ബി​ല്യ​ൺ ദി​ർ​ഹം ചെ​ല​വും 255.7 ബി​ല്യ​ൺ ദി​ർ​ഹം വ​രു​മാ​ന​വു​മു​ള്ള 2023 മു​ത​ൽ 2026 വ​രെ​യു​ള്ള രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ ബ​ജ​റ്റി​ന് അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - UAE-IMF talks assess economic progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.