ദുബൈ: ഇന്ത്യക്കു പുറമെ മൂന്ന് രാജ്യങ്ങളിലെ യാത്രക്കാർക്കുകൂടി യു.എ.ഇ യാത്രവിലക്കേർപ്പെടുത്തി.യുഗാണ്ട, സാംബിയ, കോംഗോ എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് വിലക്ക്. വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും. അതേസമയം, ട്രാൻസിസ്റ്റ്, കാർഗോ വിമാനങ്ങൾ സർവിസ് തുടരും.
യു.എ.ഇ പൗരന്മാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ബിസിനസുകാർക്കും ഗോൾഡൻ വിസക്കാർക്കും വരുന്നതിൽ തടസ്സമില്ല. ഇവർക്ക് പത്ത് ദിവസ ക്വാറൻറീൻ നിർബന്ധമാണ്. വിമാനത്താവളത്തിലെത്തുേമ്പാഴും നാലാം ദിവസവും എട്ടാം ദിവസവും കോവിഡ് പരിശോധന നടത്തണം. നേരത്തേ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, വിയറ്റ്നാം എന്നിവിടങ്ങളിലെ യാത്രക്കാർക്കാണ് യു.എ.ഇ വിലക്കേർപ്പെടുത്തിയത്. ഈ രാജ്യങ്ങൾക്ക് അനിശ്ചിത കാലത്തേക്കാണ് വിലക്ക്.
ജൂലൈ ആറ് വരെ ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് സർവിസ് ഉണ്ടാവില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരുന്നു. കൂടുതൽ രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന സാഹചര്യത്തിൽ ഇന്ത്യൻ യാത്രികരുടെ വിലക്ക് എത്രനാൾ നീളുമെന്നതിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.