മസ്കത്ത്: ട്വന്റി20 ലോകകപ്പ് യോഗ്യത റൗണ്ടിലെ ഫൈനല്‍ മത്സരം അമീറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടക്കും.
ഉച്ചക്ക് രണ്ട് മുതൽ നടക്കുന്ന മത്സരത്തിൽ യു.എ.ഇ അയര്‍ലൻഡുമായി ഏറ്റുമുട്ടും ഇരുടീമുകളും ലോകകപ്പ് യോഗ്യത നേരത്തെ നേടിയിട്ടുണ്ട്. എന്നിരുന്നാലും വിജയത്തോടെ പരമ്പര അവസാനിപ്പിക്കാനായിരിക്കും യു.എ.ഇയും അയര്‍ലൻഡും ഇന്ന് കളത്തിലിറങ്ങുക. നേപ്പാളിനെതിരെ മികച്ച വിജയം നേടിയാണ് യു.എ.ഇയും ഫൈനലിലെത്തിയത്.
ചൊവ്വാഴ്ച നടന്ന ആദ്യസെമിയിൽ ബാറ്റ് ചെയ്ത യു.എ.ഇ ഏഴു വിക്കറ്റിന് 175 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാൾ 107 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.
ആതിഥേയരായി ഒമാനെ 56 റൺസിന് പരാജയപ്പെടുത്തിയാണ് അയർലൻഡ് ഫൈനലിൽ ഇടം നേടിയത്.
പ്ലേ ഓഫ് മത്സരങ്ങളിൽ ഇന്ന് ഒമാന്‍ നേപ്പാളിനെയും ബഹ്റൈന്‍ കാനഡയെയും ജര്‍മനി ഫിലിപ്പീന്‍സിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.