ദുബൈ: കോവിഡ് പ്രതിരോധത്തിൽ യു.എ.ഇ ലോകത്തിന് മാതൃകയാണെന്നും ഇന്ത്യക്കാരെ ചേർത്തുപിടിച്ച നിലപാടാണ് യു.എ.ഇയുടേതെന്നും ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി. കോൺസുലേറ്റിൽ സംഘടിപ്പിച്ച മീഡിയ മീറ്റിൽ മാധ്യമ പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും യു.എ.ഇയും ൈകകോർത്ത് പ്രവർത്തിക്കുന്നവരാണ്.
അടുത്ത കാലത്തായി ബന്ധം കൂടുതൽ ഊഷ്മളമായിട്ടുണ്ട്. യു.എ.ഇയിലെ സാമ്പത്തിക, യാത്രാ മേഖലകളും അതിവേഗമാണ് അതിജീവിക്കുന്നത്്. യു.എ.ഇയിലെത്തി നാലാം ദിവസം തന്നെ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞത് ഈ രാജ്യത്തിെൻറ മികവുകൊണ്ടാണ്. ചികിത്സയൊരുക്കിയും വിസ കാലാവധി നീട്ടിയും പൊതുമാപ്പ് നൽകിയും ഇന്ത്യൻ സമൂഹത്തെ ചേർത്തുനിർത്തിയ യു.എ.ഇ നേതൃത്വത്തിന് നന്ദി അറിയിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് യു.എ.ഇയിൽ നടത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ഉദാഹരണമാണ്. ഇന്ത്യൻ അസോസിയേഷനുകളുടെ കാര്യവും എടുത്തുപറയേണ്ടതുണ്ട്. പ്രവാസികൾക്ക് ഭക്ഷണവും ചികിത്സയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ അവർ മുൻപന്തിയിലുണ്ടായിരുന്നു. മാധ്യമങ്ങളും കോൺസുലേറ്റും ഒരുമിച്ച് പ്രവർത്തിക്കേണ്ടവരാണ്.
പ്രവാസികളുടെ പ്രശ്നപരിഹാരത്തിന് മാധ്യമങ്ങളുടെ ഇടപെടൽ അഭിനന്ദനാർഹമാണ്. ഇത് തുടരണമെന്നും അമൻ പുരി പറഞ്ഞു. കോൺസുൽ നീരജ് അഗർവാളും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.