ദുബൈ: യു.എ.ഇയും ഇസ്രായേലും തമ്മിൽ ഒപ്പുവെച്ച സമാധാന കരാറിെൻറ ഉള്ളടക്കം പുറത്തുവിട്ടു. 'അബ്രഹാം ഉടമ്പടി' എന്നു പേരിട്ട കരാറിൽ പശ്ചിമേഷ്യയുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നു പറയുന്നു.തീവ്രവാദത്തിനെതിരെ പോരാടുന്നതിനായി പശ്ചിമേഷ്യക്കായി പ്രത്യേക നയം രൂപവത്കരിക്കും. ഇക്കാര്യത്തിൽ യു.എസുമായി ചേർന്ന് പ്രവർത്തിക്കും. തീവ്രവാദത്തിനും പൊതുശത്രുക്കൾക്കുമെതിരെ പ്രതിരോധിക്കുന്നതിന് സഹകരിക്കും.
ഇരു രാജ്യങ്ങളിലും എംബസികൾ സ്ഥാപിക്കും. ആരോഗ്യം, വ്യോമയാനം, പരിസ്ഥിതി, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണം ഊന്നിപ്പറയുന്നു. ഇരു രാജ്യങ്ങളിലെയും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പരസ്പരം സഹകരിക്കുന്നതിന് തടസ്സമുണ്ടാകില്ല. രാജ്യങ്ങളുടെ പരമാധികാര വിഷയത്തിൽ പരസ്പരം ഇടപെടരുത്. സാമ്പത്തികം, വിസ, കോൺസുലാർ സർവിസ്, ശാസ്ത്രം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം, കായികം, സംസ്കാരം, വിദ്യാഭ്യാസം, നാവികം, വാർത്താവിനിമയം, കൃഷി, ഭക്ഷ്യസുരക്ഷ, ജലസേചനം, നിയമം എന്നീ മേഖലകളിൽ സഹകരിക്കും.
ഇരുരാജ്യങ്ങൾക്കുമിടയിൽ യാത്രാവിമാനങ്ങളും കാർഗോ വിമാനങ്ങളും സർവിസ് നടത്തും. കോവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കും. സമുദ്രം വഴിയുള്ള സഞ്ചാരങ്ങൾക്ക് തടസ്സമുണ്ടാവില്ലെന്നും കരാറിൽ പറയുന്നു.യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു എന്നിവർ ഒപ്പുവെച്ചിരിക്കുന്ന കരാറിൽ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.