ഷാര്‍ജ: ബേപ്പൂര്‍-കൊച്ചി-യു.എ.ഇ സെക്ടറില്‍ യാത്രാ കപ്പല്‍ സര്‍വിസ് സംബന്ധിച്ച് തിരുവനന്തപുരത്ത് കേരള മാരിടൈം ബോര്‍ഡ് (കെ.എം.ബി) ചെയര്മാന് എന്‍.എസ്. പിള്ളയുമായി നടന്ന കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നതെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം.
ഗള്‍ഫ് സെക്ടറില്‍നിന്ന് യാത്രാ കപ്പല്‍ സര്‍വിസ് തുടങ്ങുന്നത് കേരളത്തിന്റെ വിനോദ സഞ്ചാര മേഖലക്ക് കരുത്തു നല്‍കുമെന്ന് ചര്‍ച്ചയില്‍ എന്‍.എസ്. പിള്ള അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കെ.എം.ബി ആസ്ഥാനത്ത് തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ മലബാര്‍ ഡെവലപ്പ്മെന്റ് കൗണ്‍സില്‍ ഭാരവാഹികളായ ഇ. ചാക്കുണ്ണിയും അയ്യപ്പനും കെ.എം.ബി ഉദ്യോഗസ്ഥരും സംബന്ധിച്ചു.
യു.എ.ഇയിലെ പ്രവാസികളുടെ അഭിപ്രായമുള്പ്പെടുത്തി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനും മലബാര്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലും തയാറാക്കിയ കപ്പല്‍ സര്വിസിനെക്കുറിച്ച സാധ്യത റിപ്പോര്‍ട്ട് യോഗത്തില്‍ കേരള മാരിടൈം ബോര്‍ഡിന് ഭാരവാഹികള്‍ കൈമാറി.
കേരള മാരിടൈം ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ട് കൂടി ഉള്‍പ്പെടുത്തി ഇത് സംസ്ഥാന സര്‍ക്കാറിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.ഡിസംബര്‍ ആദ്യവാരത്തില്‍ ഒരു കപ്പല്‍ സര്‍വിസ് സാധ്യമാകുന്ന രീതിയിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതെന്ന് ഐ.എ.എസ്, എം.ഡി.സി ഭാരവാഹികള്‍ വ്യക്തമാക്കി. വാടകക്ക് കപ്പല്‍ എടുത്തായിരിക്കും പ്രഥമ സര്‍വിസ്.
സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളുടെ അനുമതി ലഭിക്കുന്ന മുറക്ക് കിയാല്‍-സിയാല്‍ മോഡലില്‍ കമ്പനി രൂപവത്കരിച്ച് അതിന് കീഴിലാകും സ്ഥിരമായ കപ്പല്‍ സര്‍വിസ് നടക്കുകയെന്നും ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.