റാസല്‍ഖൈമ: 34ാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി റാക് ചേതനയുടെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ നടന്ന ‘സര്‍ഗോല്‍സവം 2016’ വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. രാജാ സാഹിബിന്‍െറ മിമിക്സും ചേതന കലാകാരന്മാരുടെ കലാവിരുന്നും വേദിയില്‍ അരങ്ങേറി. സാംസ്കാരിക സമ്മേളനം റാക് കള്‍ച്ചറല്‍ സെന്‍ററില്‍ നടനും എം.പിയുമായ ഇന്നസെന്‍റ് ഉദ്ഘാടനം ചെയ്തു.
ബ്രിഗേഡിയര്‍ ഗാനിം അഹമ്മദ് ഗാനിം മുഖ്യാതിഥിയായിരുന്നു. ചേതന പ്രസിഡന്‍റ് അക്ബര്‍ ആലിക്കാര അധ്യക്ഷത വഹിച്ചു.
മുഹമ്മദ് കുഞ്ഞ് കൊടുവളപ്പ്, ബബിത, അരുണ്‍, സാബു കിളിതട്ടില്‍, ലുഖ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചേതനയുടെ വുമന്‍ ഓഫ് ദി ഇയര്‍ പുരസ്കാരമായ 10,001രൂപയും പ്രശസ്തി ഫലകവും എഴുത്തുകാരി ഷെമി ഇന്നസെന്‍റില്‍ നിന്ന് ഏറ്റുവാങ്ങി.
വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഷാബു കിളിതട്ടില്‍, മാത്തുക്കുട്ടി(എന്‍.ടി.വി), അന്‍സാര്‍ കൊയിലാണ്ടി, കുക്ള്‍ രാഘവന്‍, വി.എന്‍.കെ. അഹമ്മദ് തുടങ്ങിയവര്‍ക്കും റാക് ചേതനയുടെ ഉപഹാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ചേതന സെക്രട്ടറി കെ.പി. പ്രശാന്ത് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ നൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.