അബൂദബി: അബൂദബയിൽ കാറുകൾ കൂട്ടിയിടിച്ച് അയൽവാസികളും സുഹൃത്തുക്കളുമായ രണ്ട് കണ്ണൂർ സ്വദേശികൾ മരിച്ചു. കണ്ണൂർ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമിെൻറ മകൻ റഫിനീദ് (29), അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിെൻറ മകൻ റാഷിദ് നടുക്കണ്ടി (28) എന്നിവരാണ് മരിച്ചത്. അൽഐൻ-അബൂദബി റോഡിനു സമാന്തരമായുള്ള റോഡിൽ വെള്ളിയാഴ്ച പുലർച്ചെ നാലിനാണ് അപകടം.
ഈസ്റ്റ് ബനിയാസിൽ ജെംസ് കേംബ്രിഡ്ജ് ഇൻറർനാഷനൽ സ്‌കൂളിനു സമീപം അൽ സൗദ് സ്ട്രീറ്റും അൽ വാദി സ്ട്രീറ്റും സംഗമിക്കുന്ന റൗണ്ട് എബൗട്ട് കഴിഞ്ഞ ഉടനെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ ഡിവൈഡറിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ സഞ്ചരിച്ച കാർ രണ്ടായി പിളർന്ന് മൃതദേഹങ്ങൾ കാറിൽ കുടുങ്ങിയ നിലയിലാണ് കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മറ്റേ കാറിെൻറ ഡ്രൈവർ ആശുപത്രിയിൽ ചികിൽസയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.