50 കി.​മീ​റ്റ​ർ സൈ​ക്കി​ൾ റൈ​ഡി​ൽ പ​​ങ്കെ​ടു​ത്ത കേ​ര​ള റൈ​ഡേ​ഴ്​​സ്​ ക്ല​ബ്​ അം​ഗ​ങ്ങ​ൾ

50 പേ​രു​ടെ 50 കി.​മീ​ സൈ​ക്കി​ൾ റൈ​ഡുമായി കേ​ര​ള റൈ​ഡേ​ഴ്​​സ്​

ദു​ബൈ: യു.​എ.​ഇ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 50 പേ​രെ അ​ണി​നി​ര​ത്തി 50 കി.​മീ​റ്റ​ർ സൈ​ക്കി​ൾ റൈ​ഡ് സം​ഘ​ടി​പ്പി​ച്ച് കേ​ര​ള റൈ​ഡേ​ഴ്​​സ്​ ക്ല​ബ്. സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ലെ​ത്തി​യ യു.​എ.​ഇ​യോ​ട്​ ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ചാ​ണ്​ റൈ​ഡ്​ സം​ഘ​ടി​പ്പി​ച്ച​ത്. നാ​ദ​ൽ ഷി​ബ (നാ​സ്) സൈ​ക്കി​ൾ ട്രാ​ക്കി​ലാ​ണ് റൈ​ഡ് ന​ട​ന്ന​ത്. യു.​എ.​ഇ ദേ​ശീ​യ​പ​താ​ക വ​ഹി​ച്ചാ​ണ്​ 50 സൈ​ക്ലി​സ്​​റ്റു​ക​ൾ റൈ​ഡ്​ ന​ട​ത്തി​യ​ത്. ക്ല​ബ്​ അം​ഗ​വും റൈ​ഡി​ങ്​ ക്യാ​പ്റ്റ​നു​മാ​യ ലാ​ലു കോ​ശി 20 മ​ണി​ക്കൂ​റെ​ടു​ത്ത്​ 501 കി.​മീ​റ്റ​ർ റൈ​ഡ് ചെ​യ്​​ത്​ യു.​എ.​ഇ​ക്ക്​ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്​​തു. ഷി​ജോ വ​ർ​ഗീ​സ്, സാ​ദി​ഖ് എ​ന്നീ ക്ല​ബ്​ അം​ഗ​ങ്ങ​ൾ 50 കി.​മീ​റ്റ​ർ വീ​തം ഓ​ടി​യാ​ണ്​ ദേ​ശീ​യ​ദി​നം ആ​ഘോ​ഷ​മാ​ക്കി​യ​ത്.

Tags:    
News Summary - UAE National Day: 50 Kerala Riders with 50 km bicycle ride

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.