ഷാര്‍ജ: യു.എ.ഇയുടെ 45ാം ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാന്‍ വീടുകളും വീഥികളും ചതുര്‍ വര്‍ണ ചമയങ്ങളണിഞ്ഞ് കാത്തിരിപ്പ് തുടങ്ങി.
പ്രധാന വാതിലുകള്‍, ചുവരുകള്‍, മതിലുകള്‍, മേല്‍ക്കൂരകള്‍, വിളക്ക് കാലുകള്‍, ഈന്തപ്പനകള്‍, വൃക്ഷങ്ങള്‍ എന്നിവയിലെല്ലാം തന്നെ ദേശീയ പതായകയുടെ ചതുര്‍ വര്‍ണ ചാരുതയാണ്.
വാഹനങ്ങളിലെല്ലാം ഭരണാധികാരികളുടെ ചിത്രങ്ങളും പ്രധാന കെട്ടിടങ്ങളുടെ പടങ്ങളും കൊണ്ടാണ് നിറഞ്ഞിരിക്കുന്നത്.
സൈക്കിള്‍ മുതല്‍ ആഢംബര വാഹനങ്ങള്‍ വരെ യു.എഇ പതാകയുമേന്തിയാണ് നിരത്തില്‍ ഇറങ്ങുന്നത്.
പ്രവാസികളുടെ മുറികളിലെ ഇത്തിരി സൗകര്യത്തിലുമുണ്ട് പോറ്റമ്മയോടുള്ള സ്നേഹം. ദേശീയ പതാകയുടെ നിറത്തില്‍ പുറത്തിറങ്ങിയ തൊപ്പി, വാച്ച്, ടീ ഷര്‍ട്ട് എന്നിവ ധരിച്ചാണ് പ്രവാസികളില്‍ ചിലര്‍ യു.എ.ഇയോടുള്ള സ്്നേഹം അറിയിക്കുന്നത്. നഗരസഭകളുടെ കീഴില്‍ നഗരങ്ങളും ചത്വരങ്ങളും മോടി കൂട്ടുന്ന ജോലികളും പുരോഗമിക്കുന്നു.
ഉദ്യാനങ്ങളിലും കടലോര വിനോദമേഖലകളിലും ചതുര്‍വര്‍ണ ചന്തം പൂശുന്ന തിരക്കിലാണ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.