????????? ????? ????? ???????? ?????????? ??? ?????? ????? ????????? ??? ??????? ?? ????????? ????? ????????? ??? ??????? ?? ????????? ?????? ??????? ?????? ???????????? ????????????????????????

യു.എ.ഇ തന്നെയാണ്​ ഭാവി... ആഘോഷ ചടങ്ങിന്​ രാഷ്​ട്ര നേതാക്കൾ

അബൂദബി: യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാ​​െൻറ രക്ഷകർതൃത്വത്തിൽ അബൂദബിയിൽ നടന്ന മുഖ്യ ആഘോഷ പരിപാടികളിൽ യു.എ.ഇ വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനും എമിറ്റേറ്റ്​ ഭരണാധികാരികളും കിരീടാവകാശികളും സംബന്ധിച്ചു. ഇതാണ്​ ഭാവി എന്ന പ്രമേയത്തിലാണ്​ ആഘോഷ പരിപാടി. രാഷ്​ട്രശിൽപികളായ ശൈഖ്​ സായിദും ശൈഖ്​ റാശിദും  എപ്രകാരം രാജ്യത്തെ മുന്നോട്ടു നയിച്ചുവെന്നും  ഭാവിയിലേക്ക്​ യു.എ.ഇ നടത്താനൊരുങ്ങുന്ന കുതിപ്പുകളും വിശദീകരിക്കുന്ന ചിത്രീകരണവും കലാ സാംസ്​കാരിക പ്രദർശനങ്ങളും പരിപാടിയിലുണ്ടായിരുന്നു. 

സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ്​ ആൽ ഖാസിമി, അജ്​മാൻ ഭരണാധികാരി ശൈഖ്​ ഹുമൈദ്​ ബിൻ റാശിദ്​ ആൽ നു​െഎമി, അജ്​മാൻ ഭരണാധികാരി ശൈഖ്​ ഹമദ്​ ബിൻ മുഹമ്മദ്​ അൽ ശർഖി, ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ്​ സഉൗദ്​ ബിൻ റാശിദ്​ അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ശൈഖ്​ സഉൗദ്​ ബിൻ സഖർ ആൽ ഖാസിമി എന്നിവർ മുൻ നിരയിലുണ്ടായിരുന്നു.  ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ്​ ബിൻ സുൽത്താൻ അൽ ഖാസിമി, അജ്​മാൻ കിരിടാവകാശി ​ൈശഖ്​ അമ്മാർ ബിൻ ഹുമൈദ്​ അൽ നു​െഎമി, ഫുജൈറ കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ ഹമദ്​ ബിൻ മുഹമ്മദ്​ അൽ ശർഖി, ഉമ്മുൽ ഖുവൈൻ കിരിടാവകാശി ശൈഖ്​ റാശിദ്​ ബിൻ സഉൗദ്​ ബിൻ റാശിദ്​ അൽ മുഅല്ല, റാസൽ ഖൈമ കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ സഉൗദ്​ ബിൻ സഖർ ആൽ ഖാസിമി എന്നിവരും ഉന്നത ഉ​േദ്യാഗസ്​ഥരും പൊതുജനങ്ങളും ചടങ്ങിനെത്തി. 

Tags:    
News Summary - UAE National day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.