?????????????? ?????????? ???????????? ?????????????? ??.?.????? 46?? ????? ???????? ??????

ദേശാതിർത്തികളില്ലാതെ യു.എ.ഇ ദേശീയ ദിനാഘോഷം

അബൂദബി: യു.എ.ഇയുടെ ദേശീയ ദിനാഘോഷം രാജ്യത്തിനകത്തും പുറത്തും ആവേശപൂർവം ആഘോഷിച്ചു. വിവിധ സംഘടനകളും സാമൂഹിക കൂട്ടായ്​മകളും വ്യത്യസ്​തങ്ങളായ കല^സാംസ്​കാരിക പരിപാടികളാണ്​ സംഘടിപ്പിച്ചത്​. വ്യോമ പ്രകടനങ്ങളും കരിമരുന്ന്​ പ്രയോഗങ്ങളും രാജ്യനിവാസികൾക്ക്​ ദൃശ്യവിരുന്ന്​ സമ്മാനിച്ചു. 

വിവിധ രാജ്യങ്ങളിലെ യു.എ.ഇ എംബസികളിലും ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ദേശീയദിനത്തോടനുബന്ധിച്ച്​ രാഷ്​ട്ര നേതാക്കൾ ജനങ്ങൾക്ക്​ ആശംസ നേർന്നു. വിവിധ രാജ്യങ്ങളുടെ തലവന്മാർ ശൈഖ്​ ഖലീഫയെ ആശംസയറിയിച്ചു. ന്യൂയോർക്കിലെ നാസ്​ഡാക്​ കെട്ടിടത്തിൽ യു.എ.ഇ രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദിന്​ ആദരമർപ്പിക്കുകയും 46ാം ദേശീയദിന ലോഗോ പ്രദർശിപ്പിക്കുകയും ചെയ്​തു. സൗദി അറേബ്യയിലെ കിങ്​ അബ്​ദുൽ അസീസ്​ സ​െൻററിൽ യു.എ.ഇ പതാകയിലെ നിറങ്ങൾ തെളിയിച്ചു. പാരീസിലെ ലൂവർ മ്യൂസിയം ഒരാഴ്​ച യു.എ.ഇ പതാകയുടെ വർണങ്ങളിലാണ്​. 

Tags:    
News Summary - UAE National day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.