അബൂദബി: രിസാല സ്റ്റേഡി സർക്കിൾ അബൂദബിയിൽ നടത്തുന്ന 14ാമത് എഡിഷൻ യു.എ.ഇ നാഷനൽ പ്രവാസി സാഹിത്യാത്സവിന് സംഘാടക സമിതി രൂപവത്കരിച്ചു. നവംബർ 24 ഞായറാഴ്ച 14 വിഭാഗങ്ങളിലായി 97 മത്സര ഇനങ്ങളിൽ 11 സോണുകളായി 600 പ്രതിഭകൾ മാറ്റുരക്കും.
സംഘാടക സമിതി യോഗം ഉസ്മാൻ സഖാഫി തിരുവത്ര ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അബ്ദുള്ള സഅദി ചെറുവാടി കമ്മിറ്റി അംഗങ്ങളെ പ്രഖാപിച്ചു. സ്റ്റിയറിങ് കമ്മിറ്റി : ബഷീർ സഖാഫി (ചെയർമാൻ), ഹമീദ് പരപ്പ (ജനറൽ കൺവീനർ), ഓർഗനൈസിങ് കമ്മിറ്റി: ഉസ്മാൻ സഖാഫി തിരുവത്ര (ചെയർമാൻ), ഹംസ അഹ്സനി (ജനറൽ കൺവീനർ). വിവിധ ഉപസമിതി ഭാരവാഹികളായി റഹീം ഹാജി പാനൂർ, സമദ് സഖാഫി, അയ്യൂബ് കൽപ്പകഞ്ചേരി, അസ്ഫാർ മാഹി, സിദ്ദീഖ് മുക്കം, യാസർ വേങ്ങര, സലാം ഇർഫാനി, ഫൈസൽ കാരേക്കാട്, ശഫീഖ് ഹിഷാമി, മുഹമ്മദ് സഖാഫി ചേലക്കര, അബ്ദുൽ ഹക്കീം വളക്കെ, റാഷിദ് സഅദി, സുബൈർ ബാലുശ്ശേരി, റാഷിദ് പൊൻമാടം, ഫൈസൽ കാരേക്കാട് എന്നിവരെയും തെരഞ്ഞെടുത്തു. ആർ.എസ്.സി ഗ്ലോബൽ ചെയർമാൻ സക്കരിയ്യ ശാമിൽ ഇർഫാനി സന്ദേശ പ്രഭാഷണം നടത്തി. നാഷനൽ ചെയർമാൻ സഖാഫി വെള്ളില അധ്യക്ഷതവഹിച്ചു. ഹകീം നുസ്രി സ്വാഗതവും ഹംസ അഹ്സനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.