വാക്​സിനെടുക്കാത്തവർക്ക് നിയന്ത്രണമേർപ്പടുത്താനൊരുങ്ങി യു.എ.ഇ

ദുബൈ: വാക്​സിനെടുക്കാത്ത പൗരൻമാർക്കും താമസക്കാർക്കും നിയന്ത്രണമേർപെടുത്താനൊരുങ്ങി യു.എ.ഇ. ദേശീയ ദുരന്ത നിവാരണ സമിതിയാണ്​ ഇക്കാര്യം അറിയിച്ചത്​. വാക്​സിനെടുക്കാത്ത 16 വയസിന്​ മുകളിലുള്ളവർക്ക്​ സഞ്ചാര നിയന്ത്രണം ഉൾപെടെ ഏർപെടുത്താനാണ്​ യു.എ.ഇ ഒരുങ്ങുന്നത്​. ഇവർക്കുള്ള സേവനങ്ങൾ നിർത്തിവെക്കുന്നതും ആലോചിക്കും.

വാക്​സിനെടുക്കാത്തവർക്ക്​ ചില മേഖലകളിലേക്ക്​ പ്രവേശനം വിലക്കും. വാക്​സിനെടുക്കാത്തവർ മറ്റുള്ളവരുടെ ജീവന്​ ഭീഷണിയുണ്ടാക്കുന്നുവെന്നും എത്രയും വേഗം തൊട്ടടുത്ത വാക്​സി​ൻ കേന്ദ്രത്തിലെത്തി കുത്തിവെപ്പെടുക്കണമെന്നും ദുരന്ത നിവാരണ സമിതി അറിയിച്ചു.

കോവിഡി​െൻറ വകഭേദത്തിൽ നിന്ന്​ സമൂഹത്തെ രക്ഷിക്കാൻ വാക്​സിനേഷൻ നിർബന്ധമാണ്​. വാക്​സിൻ നിഷേധിക്കുന്നതും വൈകിക്കുന്നതും സമൂഹത്തിന്​ ഭീഷണിയാണ്​. ആരോഗ്യ പ്രശ്​നങ്ങളുള്ളവർ ഡോക്​ടറെ സമീപിച്ച്​ വാക്​സിൻ എടുക്കാൻ കഴി​യുമോ എന്ന്​ അന്വേഷിക്കണം.

അതേസമയം, ഏതൊക്കെ രീതിയിലുള്ള നിയന്ത്രണങ്ങളാണ്​ നടപ്പാക്കുന്നത്​ എന്നോ എന്ന്​ മുതൽ നടപ്പാക്കു​െമന്നോ വ്യക്​തമാക്കിയിട്ടില്ല. യു.എ.ഇയിൽ 100 ശതമാനം ജനങ്ങൾക്കും വാക്​സിൻ ലഭ്യമാക്കുക എന്നതാണ്​ സർക്കാർ നയം. 65 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്​. ​

60 വയസിന്​ മുകളിലുള്ള 74 ശതമാനം പേർക്ക്​ വാക്​സിൻ നൽകി. ബാക്കിയുള്ളവർ മടിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ്​ നടപടി കർശനമാക്കിയത്​. എല്ലാ എമി​േററ്റുകളിലും വാക്​സിൻ വിതരണ​ കേന്ദ്രങ്ങൾ സ്​ഥാപിച്ചിട്ടുണ്ട്​. സിനോഫാം, ഫൈസർ, അസ്​ട്രസിനിക എന്നീ വാക്​സിനാണ്​ യു.എ.ഇയിൽ വിതരണം ചെയ്യുന്നത്​. റഷ്യയുടെ സ്​പുട്​നിക്​ വൈകാതെയെത്തുമെന്ന്​ പ്രതീക്ഷിക്കുന്നു. ഇതുവരെ 95 ലക്ഷം ഡോസ്​ വാക്​സിനാണ്​ യു.എ.ഇ നൽകിയത്​. 50 ലക്ഷം പേർക്ക്​ ആദ്യ ഡോസ്​ നൽകി. യു.എ.ഇയിൽ നിന്ന്​ വിദേശരാജ്യങ്ങളിലേക്കും വാക്​സിൻ കയറ്റി അയച്ചിരുന്നു.

Tags:    
News Summary - uae plans to control persons who are not vaccinated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.