ദുബൈ: ഹോട്ടലുകളിലെ വാല്ലറ്റ് പാർക്കിങ് സൗകര്യത്തെക്കാൾ ആധുനികമായ പാർക്കിങ് സംവിധാനം ദുബൈയിലെ പൊലീസ് സ്റ്റേഷനുകളിലും ആരംഭിക്കുന്നു. നാഇഫ്, റിഫാ, മുറഖബാത്ത് പൊലീസ് സ്റ്റേഷനുകളിൽ ആദ്യപടിയായി തുടങ്ങുന്ന പാർക്കിങ് സംവിധാനം വൈകാതെ എല്ലാ സ്റ്റേഷനുകളിലും വ്യാപിപ്പിക്കുമെന്ന് ദുബൈ പൊലീസ് മേധാവി മേജർജനറൽ അബ്ദുല്ല അൽ മറി വ്യക്തമാക്കി. സേവനം തേടി എത്തുന്നവർക്ക് ഏറ്റവും മികച്ചത് നൽകാൻ എല്ലാ നൂതന സാേങ്കതിക വിദ്യകളും പ്രയോജനപ്പെടുത്തുന്ന നടപടിയുടെ ഭാഗമായാണ് ആധുനിക പാർക്കിങ് സൗകര്യമെന്ന് റവന്യൂ^ഫണ്ട് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ നഇൗം അൽ ഖതീബ് പറഞ്ഞു. വലിയ ഗതാഗത തിരക്കും കുറഞ്ഞ പാർക്കിങ് സൗകര്യവുമുള്ള പ്രദേശങ്ങൾ എന്നതിനാലാണ് ആദ്യ ഘട്ടത്തിൽ നാഇഫ്, റിഫ, മുറഖബാത്ത് സ്റ്റേഷനുകളിൽ പദ്ധതി നടപ്പാക്കുന്നത്.
കാറുകൾ ഏൽപ്പിക്കുേമ്പാൾ ഡ്രൈവർക്ക് ഒരു ടിക്കറ്റ് ലഭിക്കും. ഉടനെ കാർ ഒഴിഞ്ഞ പാർക്കിങ് ഇടത്തിലേക്ക് യന്ത്ര സഹായത്താൽ ഉയർത്തിവിടും. ടിക്കറ്റ് തിരിേച്ചൽപ്പിക്കുേമ്പാൾ കാറും തിരികെയെത്തും. എല്ലാം ഒാേട്ടാമാറ്റിക്. പാർക്കിങിന് ഇൗടാക്കുന്ന നിരക്ക് പിന്നീട് തീരുമാനിക്കും. ദുബൈ പൊലീസിെൻറ സ്മാർട്ട് ഫോൺ ആപ്പ് മുഖേനയാണ് ഇതുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.